റിയാദ്: ഇന്ത്യൻ എംബസി വിവിധ പരിപാടികളോടെ റിപ്പബ്ളിക് ദിനമാഘോഷിച്ചു. അംബാസിഡർ അഹമ്മദ് ജാവേദ് ദേശീയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ളിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. റിയാദിലെ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ ദേശീയഗാനവും ദേശഭക്തിഗാനങ്ങളും ആലപിച്ചു. വിവിധ കലാ – സാംസ്കാരിക പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.

അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണും ദേശീയ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.

റിയാദ് മോഡേൺ ഇന്റർനാഷനൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനമാഘോഷിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഹനീഫ് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൗട്ട് വിദ്യാർഥികളുടെ റിപ്ലബിക് ദിന മാർച്ച് നടത്തി. സീനിയർ വൈസ്-പ്രിൻസിപ്പൽ അബ്ദുറഷീദ്, വൈസ്-പ്രിൻസിപ്പൽ ശാഫിമോൻ, എക്സാം കൺട്രോളർ മുനീർ എം.ടി.പി, അഡ്മിനിസ്ട്രേറ്റർ അസീസ്, അധ്യാപകരായ അനുമോദ്, സനീഷ് കെ.ആർ, ജിജോ കെ. ജോർജ്, സ്കൗട്ട് മാസ്റ്റർമാരായ മണ്ണിൽ അബൂബക്കർ, ജാബിർ തയ്യിൽ, ഹെഡ്മിസ്ട്രസ് സാജിത ടി.പി, പ്രൈമറി സെക്ഷൻ ഹെഡ് സീനത്ത് ആക്കിഫ്, ക്രിസ്റ്റീന ആനന്ദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ വിദ്യാർഥികൾ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം തുടിക്കുന്ന കലാപരിപാടികൾ അവതരിപ്പിച്ചു. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, കല്‍ബ എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ നടന്നു.

ഗള്‍ഫിലെ എല്ലാ എംബസി, കോണ്‍സുലേറ്റുകളിലും സ്ഥാനപതിമാരും കോണ്‍സല്‍ ജനറലുമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ