മനാമ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ സന്ദര്‍ശിച്ചു. ഇസ ടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ക്യാംപസില്‍ എത്തിയ അദ്ദേഹത്തെ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്.നടരാജന്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയഫര്‍ മൈദാനി (സ്‌പോര്‍ട്‌സ് ), സജി ആന്റണി (ഐ.ടി), ഭൂപീന്ദര്‍ സിങ് (ട്രാന്‍സ്‌പോര്‍ട് ), പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, കായികാധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ത്യന്‍ സ്‌കൂളിലെ അണ്ടര്‍ 16 ക്രിക്കറ്റ് ടീം അംഗങ്ങളുമായി മുഹമ്മദ് അസറുദ്ദീന്‍ ആശയ വിനിമയം നടത്തി. ക്രിക്കറ്റ് കളിയില്‍ വിജയം വരിക്കാന്‍ കഠിന പരിശ്രമം അനിവാര്യമാന്നെന്നു മുഹമ്മദ് അസറുദ്ദീന്‍ ടീം അംഗങ്ങളെ ഉപദേശിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ഇന്ത്യയിലെ തന്റെ അക്കാദമിയില്‍ പരിശീലനം നല്‍കുന്നതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ