scorecardresearch
Latest News

ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ കേരളോത്സവം

ഒക്ടോബർ 27, 28, 29 തീയതികളിലാണ് കേരളത്തിന്റെ വിവിധ കലാ സാംസ്കാരിക പരിപാടികളും, കായിക മത്സരങ്ങളും കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറുക

ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ കേരളോത്സവം

ജിദ്ദ: ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റി​ന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കേരളോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 27, 28, 29 തീയതികളിലാണ് കേരളത്തിന്റെ വിവിധ കലാ സാംസ്കാരിക പരിപാടികളും, കായിക മത്സരങ്ങളും കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറുക. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളും കലാരൂപങ്ങളും സൗദി സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളുടെ കലാ സാംസ്കാരിക പരിപാടികളും തുടർന്നുള്ള ആഴ്ചകളിൽ നടക്കുമെന്ന് കേരളോത്സവം – 2017 ന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് പറഞ്ഞു.

കോൺസൽ ജനറലും, അബീർ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ അബ്ദുൽ റഹ്‌മാനും ചേർന്നാണ് കേരളോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തത്. മുഖ്യധാരാ സംഘടനകളുടെ പ്രതിനിധികളായ വി.കെ.റൗഫ് (നവോദയ), അഹമ്മദ് പാളയാട്ട് (കെഎംസിസി ), കെ.ടി.എ.മുനീർ (ഒഐസിസി), പി.പി.റഹീം (ന്യു ഏജ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കേരളോത്സവത്തിന്റെ ഭാഗമായി എട്ട് ക്ലബുകൾ പങ്കെടുക്കുന്ന ഫുടബോൾ മത്സരം സൗദി ഇന്ത്യൻ ഫുടബോൾ ഫോറ (സിഫ്) ത്തിന്റെ നേതൃത്വത്തിൽ നടക്കും. 51 പേർ പങ്കെടുക്കുന്ന തിരുവാതിരക്കളി ഉൾപ്പെടെ കേരളത്തിന്റെ തനത് കലാ സാംസ്കാരിക പരിപാടികളുടെ ആവിഷ്കാരമാണ് കേരളോത്സവത്തിന്റെ ഭാഗമായി അരങ്ങേറുക എന്ന് സംഘാടക സമിതി കൺവീനർ ഷെരീഫ് കുഞ്ഞ് പറഞ്ഞു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Indian consulate kerala fest in jeddha