കോടികളുടെ വാച്ചുകള്‍ മോഷ്ടിച്ച് നിസാര തുകയ്ക്കു വിറ്റു; ദുബായില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

86 വാച്ചുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇരുപത്തിയാറുകാരനായ ശുചീകരണ ജീവനക്കാരനാണ് അറസ്റ്റിലായത്

CAA, സിഎഎ, Anti CAA protest, സിഎഎ വിരുദ്ധ പ്രക്ഷോഭം, Anti CAA play arrest, സിഎഎ വിരുദ്ധ നാടകം, Anti CAA play in Karnataka school, കർണാടകയിലെ സ്കൂലിൽ സിഎഎ വിരുദ്ധ നാടകം, Sedition charge against school head mistress in Karnataka, സ്കൂൾ പ്രധാനാധ്യാപികക്കെതിരെ രാജ്യദ്രോഹക്കുറ്റം, Karnataka police, കർണാടക പൊലീസ്, Latest news, ലേറ്റസ്റ്റ് ന്യൂസ്, Malayalam news, മലയാളം വാർത്തകൾ, ie malayalam, ഐഇ മലയാളം

ദുബായ്: പതിനാല് കോടി രൂപയിലേറെ വിലവരുന്ന ആഡംബര  വാച്ചുകള്‍ മോഷ്ടിച്ച് നിസാര തുകയ്ക്കു വിറ്റ ഇന്ത്യന്‍ യുവാവ് ദുബായില്‍ അറസ്റ്റില്‍. വിലകൂടിയ 86 വാച്ചുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇരുപത്തിയാറുകാരനായ ശുചീകരണ ജീവനക്കാരനെയാണു ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദുബായ് ഗോള്‍ഡ് സൂക്കിലെ താന്‍ ജോലി ചെയ്യുന്ന വാച്ച്, ജ്വല്ലറി ഷോപ്പില്‍നിന്നാണു യുവാവ് വാച്ചുകള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ കടയുടമയായ ഇറാഖ് സ്വദേശി ജനുവരി ആറിനാണു നയിഫ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവാവ് ദുബായ് കോടതിയില്‍ വിചാരണ നേരിടുകയായെന്നു ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Read Also: അമ്മേ നിങ്ങളെത്ര സുന്ദരിയെന്ന് പൂർണിമ; ‘സോപ്പ് സോപ്പേയ്’ എന്ന് കമന്റുകൾ

ഇറാഖ് സ്വദേശിയുടെ കടകളിലൊന്നിലെ വേസ്റ്റ് പാത്രത്തില്‍ വാച്ച് കിടക്കുന്നത് ഇന്ത്യക്കാരനായ സെയില്‍സ്മാന്റെ ശ്രദ്ധയില്‍പ്പെട്ടതാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് വ്യവസായിയുടെ മറ്റുകടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണു യുവാവ് വാച്ചുകള്‍ മോഷ്ടിക്കുന്നതായി മനസിലായത്.

250,000 ദിര്‍ഹവും (49 ലക്ഷം രൂപ), 270,000 ദിര്‍ഹവും (53 ലക്ഷം രൂപ) വില വരുന്ന രണ്ട് വാച്ചുകള്‍ മോഷ്ടിച്ചതായി യുവാവ് കടയുടമയോട് സമ്മതിച്ചു. എന്നാല്‍ ഇവ ഓരോന്നും 10,000 ദിര്‍ഹ (1.95 ലക്ഷം രൂപ)ത്തിന് പാകിസ്ഥാന്‍ സ്വദേശിക്കു വില്‍ക്കുകയായിരുന്നു. രണ്ടാമത്തെ വാച്ചിനായി തനിക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. മോഷ്ടിച്ച വാച്ചുകള്‍ കൈവശം വച്ചതിനു പാകിസ്താന്‍ രണ്ട് സ്വദേശികളും വിചാരണ നേരിടുന്നുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Indian cleaner arrested in dubai for stealing 86 watches worth usd 2 million

Next Story
മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചുMalayali engineer falls to death in Dubai, ദുബായില്‍ മലയാളി എന്‍ജിനീയര്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചു, Malayali youth falls to death in Dubai, ദുബായില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്നു വീണ് മരിച്ചു, Sabeel Rahman, സബീല്‍ റഹ്മാൻ, Naseer Vatanappally, നസീര്‍ വാടാനപ്പള്ളി, Dubai, ദുബായ്, UAE, യുഎഇ, Gulf news, ഗൾഫ് വാർത്തകൾ, Latest news, ലേറ്റസ്റ്റ് ന്യൂസ്, ie malayalam,ഐഇ മലയാളം 
The moderation of comments is automated and not cleared manually by malayalam.indianexpress.com