ദുബൈ: കോവിഡ്-19 നിയന്ത്രണങ്ങളെ തുടർന്ന് വിദേശത്ത് കുടങ്ങിയവരുടെ താമസ വിസ പുതുക്കുന്നതിനുള്ള സമയപരിധി ദുബായ് നീട്ടിനൽകിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. നവംബർ ഒൻപത് വരെയായിരുന്നു ഈ സമയപരിധി. ഡിസംബർ ഒമ്പത് വരെ ഇത് നീട്ടി നൽകിയതായി ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ നിന്ന് അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസകരമാണ് ഈ തീരുമാനം. .
യുഎഇയിലേക്കു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങൾ യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. യുഎഇ അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകള്‍ അവരവരുടെ രാജ്യത്ത് എടുത്തവര്‍ക്കു റജിസ്റ്റര്‍ ചെയ്ത് യാത്ര ചെയ്യാം. റജിസ്‌ട്രേഷന്‍ 15ന് ആരംഭിക്കും.
യാത്രക്കാര്‍ക്ക് ഐസിഎ യുഎഇ സ്മാര്‍ട്ട് ആപ്പ് ഉപയോഗിച്ചോ www. smartservices.ica.gov.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ രജിസ്റ്റര്‍ ചെയ്യാം. ഐസിഎ ആപ്പിലും റജിസ്റ്റര്‍ ചെയ്യാം. വ്യക്തിപരമായ വിവരങ്ങള്‍ക്കൊപ്പം പാസ്പോര്‍ട്ടിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, യുഎഇയിലെ വിലാസം, വാക്‌സിന്‍ വിശദാംശങ്ങള്‍ എന്നിവ റജിസ്‌ട്രേഷന്‍ സമയത്ത് നല്‍കണം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെയും മറ്റു രേഖകളുടെയും പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യണം.
വാക്‌സിനെടുത്തവര്‍ക്കുള്ള അനൂകൂല്യങ്ങള്‍ക്കായി വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ നല്‍കുന്നത് അഭികാമ്യമാണ്. യുഎഇ അംഗീകരിച്ച വാക്‌സിനുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇവ അല്‍ഹോസ്ന്‍ ആപ്പില്‍ കാണിക്കും.
പുതിയ സവിശേഷതകളോടെ അല്‍ഹോസ്ന്‍ ആപ്പ് പുതുക്കിയിട്ടുണ്ട്. പിസിആര്‍ ടെസ്റ്റ് ഫലങ്ങളും വാക്‌സിനേഷന്‍ നിലയും അടിസ്ഥാനമാക്കിയുള്ള ഉപയോക്താക്കളുടെ ‘ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍’ സ്റ്റാറ്റസ് പുതിയ ആപ്പിലുണ്ട്.
Also Read: അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
പച്ച, ചാരം, ചുവപ്പ് എന്നീ നിറങ്ങളാണ് ആപ്പിലുള്ളത്. പച്ച നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഫലം ഇപ്പോഴും സാധുവാണ് എന്നതിനെ സൂചിപ്പിക്കുന്നു. ചാര നിറമാണെങ്കില്‍ അതിനര്‍ഥം ഫലം കാലഹരണപ്പെട്ടുവെന്നാണ്. ചുവപ്പാണ് കാണിക്കുന്നതെങ്കില്‍ പരിശോധനാ ഫലം പോസിറ്റീവാണ്. യാത്ര സംബന്ധിച്ച വിവരങ്ങളും ആപ്പിലുണ്ടാകും.
ead More: India – UAE flight news: ദുബായ് യാത്രക്ക് വാക്‌സിനേഷൻ രേഖ ആവശ്യമില്ലന്ന് എമിറേറ്റ്സ്