India-UAE Flight News: കോവിഡ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം ലോകത്ത് രൂക്ഷമാകി തുടരുന്നതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയർലൈൻസ്.
ഇത്തിഹാദിന്റെ വെബ്സൈറ്റില്‍ മുംബൈ, കറാച്ചി, ധാക്ക എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനം സംബന്ധിച്ച് യാത്രക്കാര്‍ നിരന്തരം അന്വേഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ്.
യുഎഇ പൗരന്മാര്‍, നയതന്ത്രജ്ഞൻ, ഗോള്‍ഡന്‍ വിസ കൈവശം ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവുകള്‍. യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന് കമ്പനി അറിയിച്ചു.
Also Read: India-UAE Flight: കുതിച്ചുയർന്ന് ടിക്കറ്റ് വിൽപ്പന
അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനി നേരത്തെ മൂന്ന് രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള യാത്രാ ജൂലൈ 21 വരെ പുനഃരാരംഭിക്കില്ലെന്ന് അറിയിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പ്രസ്തുത രാജ്യങ്ങളില്‍ 14 ദിവസത്തിനിടെ സഞ്ചരിച്ചിട്ടുള്ളവര്‍ക്കും യു.എ.ഇയില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനായി യു.എ.ഇ ഗവണ്‍മെന്റിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് എമിറേറ്റ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അദര്‍ അല്‍ റെദ്ദ മാധ്യമങ്ങളോട് പറഞ്ഞു.
Read More: India UAE Flight News: യുഎഇ യാത്രാവിലക്ക് ഇളവ്: എമിറേറ്റ്സും എത്തിഹാദും ടിക്കറ്റ് ബുക്കിങ് തുടങ്ങി
യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) വിമാനങ്ങളുടെ സര്‍വീസ് എത്രനാള്‍ വരെയാണ് നിര്‍ത്തിവച്ചിരിക്കുന്നതെന്നതില്‍ കൃത്യമായൊരു തീരുമാനം പറഞ്ഞിട്ടില്ല.
Also Read: India-UAE Flight News: വിമാന സർവീസ് എപ്പോൾ പുനരാരംഭിക്കും; ഗൾഫ് യാത്രയിലെ അനിശ്ചിതത്വം തുടരുന്നു