Latest News

India – UAE flight news: ദുബായ് യാത്രക്ക് വാക്‌സിനേഷൻ രേഖ ആവശ്യമില്ലന്ന് എമിറേറ്റ്സ്

വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യമാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കി

India-UAE Flight News, UAE to ease flight restrictions, India-UAE flight service, Emirates, Etihad airways, Kochi-Dubai flght fare, Kochi-Dubai flight ticket price, Kochi-Dubai flight ticket fare, Kochi-Dubai flight Emirates, Kochi-Dubai flight fare Emirates, Kochi-Abu Dhabi flights, Kochi-Abu Dhabi flights Etihad airways, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket fare, Kochi-Abu Dhabi flight ticket price, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news, indian express malayalam, ie malayalam

ദുബായ്: ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതില്ലെന്ന് യുഎഇ വിമാനകമ്പനിയായ എമിറേറ്റ്സ്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് വാക്‌സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് എമിറേറ്റ്സ് അറിയിച്ചത്.

വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യമാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.

ദുബായിലേക്കുള്ള യാത്ര അനുമതി നൽകുന്ന ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി(ജിഎഡ്ആര്‍എഫ്എ)ന്റെ വെബ്‌സൈറ്റിൽ ഇന്ന് മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ചേർക്കാനുള്ള ഭാഗം ‘ഓപ്‌ഷണൽ’ ആയാണ് കാണിക്കുന്നത്. എന്നാൽ പുതിയ മാറ്റത്തെ കുറിച്ച് ജിഎഡ്ആര്‍എഫ്എ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ വിമാനകമ്പനിയായ വിസ്താര ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ, “വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, ദുബായിലേക്കുള്ള വിസ്താര വിമാനങ്ങളിൽ ഉപഭോക്താക്കളെ സ്വാഗതം ചെയ്യും.” എന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച ആറു രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിമാനങ്ങൾക്കുണ്ടായിരുന്ന വിലക്കിൽ ഇളവ് നൽകിയപ്പോൾ യുഎഇയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് അനുമതി നൽകുക എന്നായിരുന്നു പറഞ്ഞിരുന്നത്.

Also read: India-UAE Flight News: ദുബായിലെത്താന്‍ ജിഡിആര്‍ഫ്എയും അനുമതിയും കോവിഡ് നെഗററ്റീവ് സര്‍ട്ടിഫിക്കറ്റും മതിയാകും

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അതിനു മുകളിൽ ഉള്ളവർക്ക് 48 മണിക്കൂറിനു മുൻപെടുത്ത പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്നും വ്യക്തമാക്കിയിരുന്നു. അതും അംഗീകൃത ലാബുകളിൽ നിന്നും എടുത്ത ക്യുആർ കോഡ് ലിങ്ക് ചെയ്ത ഫലം മാത്രമേ സ്വീകരിക്കൂ എന്ന് പറഞ്ഞിരുന്നു.

ആർടിപിസിആർ പരിശോധന ഫലത്തിന് പുറമെ യാത്രക്ക് നാല് മണിക്കൂർ മുമ്പ് പിസിആർ ദ്രുത പരിശോധനയും യാത്രക്കാർക്ക് നിർബന്ധമാണ്. ദുബായിൽ എത്തുമ്പോൾ മറ്റൊരു പിസിആർ പരിശോധനയും ആവശ്യമാണ് എന്നും പറഞ്ഞിരുന്നു.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവര്‍, യുഎഇയിലെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുഎഇയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടവര്‍, സര്‍ക്കാര്‍ ഏജന്‍സികളിലോ ഫെഡറല്‍ ഏജന്‍സികളിലോ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുത്തിട്ടില്ലെങ്കിലും യാത്ര ചെയ്യാൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.

Also Read: അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: India uae flight news vaccination certificate not needed to fly dubai says emirates

Next Story
India-UAE Flight News: ദുബായിലെത്താന്‍ ജിഡിആര്‍ഫ്എയും അനുമതിയും കോവിഡ് നെഗററ്റീവ് സര്‍ട്ടിഫിക്കറ്റും മതിയാകുംIndia-UAE Flight News, UAE eased flight restrictions, UAE travel update Abu Dhabi, UAE travel update quarantine, UAE travel update Ras Al Khaimah, UAE travel update Ras Al Khaimah quarantine, UAE travel update Sharjah, UAE travel update Dubai, how to check vis validity, how to apply UAE re-entry, How to apply for UAE travel permit, UAE travel permit visa lapse, UAE travel permit re-entry, UAE travel permit visa expired, Dubai GDRFA approval, Dubai ICA approval, India-UAE flight service, Air India Express, Fly dubai, Air Arabia, Emirates, Etihad airways, Kochi-Dubai flght fare, Kochi-Dubai flight ticket price, Kochi-Dubai flight ticket fare, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket price,Kochi-Abu Dhabi flight ficket fare, Kochi-Sharjah flight fare, Kochi-Sharjah flight ticket fare, Kochi-Sharjah Dhabi flight ticket price, Kochi-Dubai flight Emirates, Kochi-Dubai flight fare Emirates, Kochi-Abu Dhabi flights, Kochi-Abu Dhabi flights Etihad airways, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket fare, Kochi-Abu Dhabi flight ticket price, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express