ദുബായ്: ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇലേക്ക് നേരിട്ട് യാത്ര ചെയ്യാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി. കോവിഡ് വ്യാപനം മൂലം യാത്രാ വിലക്കേര്‍പ്പെടുത്തിയ എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും ഇളവ് ബാധകമാണ്.
പുതിയ ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും (എന്‍സിഇഎംഎ) സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർ വിമാനത്താവളത്തിൽ നിർബന്ധമായും പിസിആർ പരിശോധന നടത്തണമെന്ന് നിര്‍ദേശമുണ്ട്. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും റസിഡന്‍സ് വിസയുള്ളവര്‍ക്കും നിലവിലുള്ള യാത്രാ നിയമങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍
- ടൂറിസ്റ്റ് വിസയ്ക്കായുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 30 മുതലായിരിക്കും സ്വീകരിക്കുക.
- ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം.
- യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ടൂറിസ്റ്റ് വിസയ്ക്കായി അപേക്ഷിക്കാം.
- ടൂറിസ്റ്റ് വിസ ഉപയോഗിച്ച് യുഎഇയില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ പിസിആര്‍ പരിശോധന നടത്തണം.
- വാക്സിന്‍ സ്വീകരിച്ചവര്‍ക്കായുള്ള ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഐസിഎയില്‍ അല്ലെങ്കില്‍ അൽ ഹോസ്ൻ ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Also Read: India-UAE Flight News: സൗദിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്