scorecardresearch
Latest News

India UAE Flight News: യുഎഇലേക്കുള്ള യാത്രാ മാർഗനിർദ്ദേശങ്ങൾ പുതുക്കി

അബുദാബിയിലേക്കും റാസൽ ഖൈമയിലേക്കും യാത്ര ചെയ്യാനുള്ള പ്രത്യേക നിര്‍ദേശങ്ങളും എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടുവിച്ചിട്ടുണ്ട്

India UAE Flight News: യുഎഇലേക്കുള്ള യാത്രാ മാർഗനിർദ്ദേശങ്ങൾ പുതുക്കി

ദുബായ്: ഇന്ത്യയിൽ നിന്ന് യുഎയിലേക്ക് യാത്ര വിലക്ക് നീക്കിയതിന് പിന്നാലെ, യാത്രികർക്കുള്ള മാർഗ നിർദേശങ്ങൾ പുതുക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്‌. എയർ ഇന്ത്യയുടെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് താഴെ പറയുന്ന രേഖകൾ കൈവശമുണ്ടെങ്കിൽ യുഎഇയിലേക്ക് യാത്ര ചെയ്യാവുന്നതാണ്.

ദുബായിൽ റസിഡൻസി വിസ ഉള്ളവർക്കും ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കും, യുഎഇക്ക് പുറത്തുള്ള താമസക്കാർക്കുള്ള റിട്ടേൺ പെർമിറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) മുഖേന വാങ്ങിക്കണം.

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അനുവദിച്ചിട്ടുള്ള റെസിഡൻസി വിസ ഉള്ളവർക്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ൽ നിന്ന് ഫോം ലഭിക്കണം.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതേണ്ടതാണ്. ഐസിഎംആർ അംഗീകൃത ലബോറട്ടറിയിൽ നിന്ന് യാത്ര തിരിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തണം.

Also Read: India-UAE Flight News: ടൂറിസ്റ്റ് വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാം; മാര്‍ഗനിര്‍ദേശങ്ങള്‍

മോളിക്യുലർ ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള പിസിആർ ടെസ്റ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ വച്ച് നടത്തേണ്ടതാണ്. വ്യാഴാഴ്ച പുറപ്പെടുവിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നില്ല.

ആഗസ്റ്റ് 10 ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു.

ഓഗസ്റ്റ് അഞ്ച് മുതലാണ് ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വാക്‌സിന്‍ സ്വീകരിച്ച പൗരന്മാരെ യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കിയത്.

Also Read: India-UAE Flight News: ദുബായിലേക്ക് യാത്ര ചെയ്യാന്‍ റസിഡന്റ്സ് വിസ നിര്‍ബന്ധമാക്കി

അബുദാബിയിലേക്കും റാസൽ ഖൈമയിലേക്കും യാത്ര ചെയ്യാനുള്ള പ്രത്യേക നിര്‍ദേശങ്ങളും എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ അബുദാബിയിൽ 12 ദിവസത്തെ ഹോം/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനില്‍ കഴിയണം. റാസല്‍ ഖൈമയില്‍ ആണെങ്കില്‍ 10 ദിവസത്തെ ക്വാറന്റൈനാണുള്ളത്. ആറാം ദിവസവും, 11-ാം ദിവസവും കോവിഡ് പരിശോധന നടത്തേണ്ടതാണ്.

Also Read: India-UAE Travel: യുഎഇ താമസ വിസ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: India uae flight news travel guidelines by air india express