scorecardresearch
Latest News

India-UAE Flight News: യാത്രാ വിലക്ക് മാറി; കുതിച്ചുയര്‍ന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക്

നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് 50 വിമാനങ്ങളാണ് ദുബായിലേക്ക് സര്‍വീസ് നടത്തുന്നത്

dubai, flight, ie malayalam

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ 70 ശതമാനം വര്‍ധനവ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിന്‍വലിച്ചതിന് തൊട്ടു പിന്നാലെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

ദുബായിലേക്ക് ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് വില 40,000 രൂപയായിരുന്നത് 70,000 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് 13,000 മുതല്‍ 30,000 രൂപ വരെയാണ് വര്‍ധിച്ചത്.

പ്രസ്തുത സ്ഥലങ്ങളില്‍ നിന്ന് അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ശരാശരി 70 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. യുഎഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 40,000 രൂപയാണ്.

Also Read: India-UAE Flight News: ടൂറിസ്റ്റ് വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാം; മാര്‍ഗനിര്‍ദേശങ്ങള്‍

എയര്‍ ഇന്ത്യ എക്സ്പ്രസിൽ എക്കണോമി ക്ലാസ് ടിക്കറ്റിന് 39,811 രൂപയാണ് നിരക്ക്. എയര്‍ അറേബ്യയില്‍ ഇത് 40,845 രൂപയും ഇന്‍ഡിഗോയില്‍ 41,868 രൂപയുമാണ് ടിക്കറ്റ് വില. ഗോഫസ്റ്റിലാണ് ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതല്‍, 42,320 രൂപ. സ്പൈസ് ജെറ്റ് (40,454 രൂപ), വിസ്ഥാര (41,560 രൂപ) എന്നിങ്ങനെയാണ് മറ്റ് വിമാനങ്ങളിലെ നിരക്ക്.

യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്‌സിനും ഇത്തിഹാദിനും യഥാക്രമം 52,364 രൂപയും 53,874 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് 50 വിമാനങ്ങളാണ് ദുബായിലേക്ക് സര്‍വീസ് നടത്തുന്നത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് വിമാന സര്‍വീസുകളുടെ എണ്ണം മുന്നൂറിന് മുകളിലായിരുന്നു.

Also Read: India-Kuwait Flight News: യാത്രാവിലക്ക് നീക്കി; കുവൈത്തിലേക്ക് ഇനി നേരിട്ട് യാത്ര ചെയ്യാം

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: India uae flight news ticket price risen by 70 percentage