അബുദാബി: ദുബായ് ഇതര വിസ കൈവശമുള്ള യുഎഇ നിവാസികൾക്ക് ദുബായ് വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
ദുബായ് വിസ കൈവശം ഉള്ളതു കൊണ്ട് മാത്രവും യാത്ര ചെയ്യാന്‍ സാധിക്കില്ല. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫേഴ്സ് (ജിഡിആര്‍എഫ്എ) യുടെ അനുമതി വേണം. ദുബായ് വിസയുള്ളവര്‍ക്ക് മാത്രമേ ജിഡിആര്‍എഫ്എയുടെ അനുമതിക്കായി അപേക്ഷിക്കാന്‍ കഴിയൂ.
വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളിൽ മാറ്റമില്ലെന്ന് എമിറേറ്റ് അധികൃതര്‍ അറിയിച്ചു.
Also Read: അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
ദുബായ് വിസ ഉള്ളവര്‍ക്ക് മാത്രമേ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കൂ. യാത്രാ വിലക്ക് സംബന്ധിച്ച് എപ്പോള്‍ വേണമെങ്കിലും മാറ്റം വരാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പുതുതായി റസിഡന്റ്സ് വിസ ലഭിച്ചവര്‍ക്കും യാത്രാ വിലക്ക് ബാധകമാണ്. താമസിക്കുന്ന ഗള്‍ഫ് രാജ്യത്തിലേക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂവെന്ന് എയര്‍ ഇന്ത്യയും നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎഇ ഏവിയേഷന്‍ മാര്‍ഗനിര്‍ദേശങ്ങല്‍ അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ തയാറാക്കുന്നത്.
Also Read: India UAE Flight News: യുഎഇലേക്കുള്ള യാത്രാ മാർഗനിർദ്ദേശങ്ങൾ പുതുക്കി