ദുബായ്: ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ദുബായിലേക്ക് ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യാം. 14 ദിവസത്തിനിടയില്‍ പ്രസ്തുത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാത്തവര്‍ക്കാണ് അനുമതിയുള്ളതെന്ന് ‘ഫ്ലൈ ദുബായ്’ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
ദുബായിലേക്ക് യാത്ര ചെയ്യുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സില്‍നിന്ന് അനുമതി ഉണ്ടാകണം. കൂടാതെ യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് നടത്തിയ പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ഇതിനു പുറമെ യാത്രയ്ക്ക് ആറ് മണിക്കൂര്‍ മുന്‍പ് റാപിഡ് പിസിആര്‍ പരിശോധന നടത്തണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതിന് ശേഷവും പരിശോധിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
ബംഗ്ലാദേശിൽ നിന്ന് ദുബായിലേക്കുള്ള സര്‍വീസ് ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തി വച്ചതായും ഫ്ലൈ ദുബായി അറിയിച്ചു. അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാ വിലക്കുണ്ട്. ദുബായിലെത്തുന്നതിന് 14 ദിവസം മുന്‍പ് പ്രസ്തുത രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും വിലക്ക് ബാധകമാണ്.
യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സാമ്പത്തിക-ശാസ്ത്രിയ ദൗത്യങ്ങളില്‍ അംഗമായവര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, യുഎഇലേക്ക് യാത്ര ചെയ്യാന്‍ പ്രത്യേക അനുമതി ഉള്ളവര്‍ എന്നിവര്‍ക്ക് നിബന്ധനകള്‍ ബാധകമായിരിക്കില്ല.
കൂടാതെ, ദുബായ് വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒരു സാധരണ പാസ്പോർട്ട് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസം വരെ താമസിക്കാനുള്ള വിസ ലഭിക്കും. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ്, ബ്രിട്ടണ്‍ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകൃത റസിഡന്‍സ് വിസയുള്ളവര്‍ക്കുമാണ് അനുമതി.
Also Read: India-UAE Flight News: യാത്രാ വിലക്ക് മാറി; കുതിച്ചുയര്‍ന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക്