അബുദാബി: യു.എ.ഇ യാത്രയും വാക്സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഇന്ത്യന്‍ എംബസി അധികൃതര്‍. ഇന്ത്യയിൽ കുത്തി വയ്പ് എടുത്തവര്‍ക്ക് തിരിച്ചുവരാനാകുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്.
“യു.എ.ഇയിലെ താമസക്കാരുടെ മടങ്ങി വരവ് ഏകദേശം 10 ദിവസം മുന്‍പാണ് ആരംഭിച്ചത്. നിലവിൽ യു.എ.യില്‍ നിന്ന് പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കാണ് അനുമതി. എന്നാല്‍ ഇത് വിപുലീകരിക്കുന്നത് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച ചെയ്യുകയാണ്,” ഇന്ത്യ അംബാസഡർ പവന്‍ കപൂര്‍ പറഞ്ഞു.
ദുബായിലേക്ക് യാത്ര ചെയ്യാന്‍ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെങ്കിലും, അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സിന് യാത്രയ്ക്ക് 14 ദിവസം മുമ്പ് യു.എ.ഇയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കണം.
Also Read: അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
“ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിസ കാലാവധി ദുബായ് അധികൃതര്‍ നീട്ടിയിട്ടുണ്ട്. അബുദാബിയും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞേക്കും,” പവന്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.
മഹാമാരിയുടെ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവരുടെ ജീവിതം പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: India-UAE Flight News: ദുബായിലേക്ക് യാത്ര ചെയ്യാന്‍ റസിഡന്റ്സ് വിസ നിര്‍ബന്ധമാക്കി