ദുബായ്: യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് യു.എ.ഇലേക്ക് നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതിക്കായി അപേക്ഷിക്കാം. റെസിഡന്‍സ് ഫെഡറല്‍ അതോരിറ്റി ഫോണ്‍ ഐഡെന്റിറ്റി ആന്‍ഡ് സിറ്റിസെണ്‍ഷിപ്പിന്റെ (ഐ.സി.എ) ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. യു.എ.ഇ റെസിഡന്‍സി വിസയുള്ളവര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.
അപേക്ഷ സമര്‍പ്പിക്കുന്നതിന് ചില മാനദണ്ഡങ്ങളും ഐ.സി.എ മുന്നോട്ട് വച്ചിട്ടുണ്ട്. അപേക്ഷകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായിരിക്കണം. രണ്ടാം ഡോസ് കുത്തിവയ്പ്പെടുത്തതിട്ട് 14 ദിവസമെങ്കിലും പൂര്‍ത്തിയാകണം. യു.എ.ഇ അധികൃതര്‍ അംഗീകരിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതേണ്ടതാണ്.
യു.എ.ഇയില്‍ ആരോഗ്യം, വിദ്യാഭ്യാസം മേഖലയിലുള്ളവരെ, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചികിത്സ ആവശ്യങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ദുബായ് ഒഴികെയുള്ള അറബ് രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ ഇറങ്ങണമെങ്കില്‍ ഐ.സി.എയുടെ അംഗീകാരം നിര്‍ബന്ധമാണ്.
Also Read: India-UAE Flight News: യുഎഇലേക്കുള്ള യാത്രക്കാരുടെ പിസിആര്‍ പരിശോധന മാനദണ്ഡങ്ങള്‍ പുതുക്കി
ദുബായ് റെസിഡന്റ്സിന് മാത്രമാണ് നിലവില്‍ ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് യു.എ.ഇലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളുവെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.
ദുബായിൽ ഇഷ്യു ചെയ്ത റസിഡൻസി വിസ ഉള്ളവർക്കും ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ൽ നിന്ന് ‘യു.എ.ഇക്ക് പുറത്തുള്ള താമസക്കാർക്ക് റിട്ടേൺ പെർമിറ്റ്’ ആവശ്യമാണ്. മറ്റ് അറബ് രാജ്യങ്ങളില്‍ റെസിഡന്‍സി വിസയുള്ളവര്‍ക്ക് ഐ.സി.എയില്‍ നിന്നും അനുമതി വാങ്ങേണ്ടതാണ്.
യാത്ര ചെയ്യുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ഐ.സി.എം.ആര്‍ അംഗീകൃത ലാബില്‍ നിന്ന് കോവിഡ് പരിശോധന നടത്തേണ്ടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.