India-UAE Flight News: ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് ഏഴു വരെ പുനരാരംഭിക്കില്ലെന്ന് എമിറാത്തി വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് വിമാനക്കമ്പനി ഈ വിവരം അറിയിച്ചത്.
ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴു വരെ സര്‍വീസുകള്‍ ഉണ്ടാകില്ല.
നേരത്തെ ജൂലൈ 31 വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതായി എമിറേറ്റ്സ് അറിയിച്ചിരുന്നു. ഈ വിലക്ക് ഓഗസ്റ്റ് ഏഴ് വരെ തുടരുമെന്നാണ് കമ്പനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ
യുഎഇ സർക്കാർ നിർദേശപ്രകാരം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ 28 വരെ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് എമിറേറ്റ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ നിരോധനം പിന്നീട് ജൂലൈ 31 വരേക്കും ഇപ്പോൾ ഓഗസ്റ്റ് ഏഴ് വരേക്കും നീട്ടിയിരിക്കുകയാണ്.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ നാല് ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ ഏതൊരു യാത്രക്കാരനെയും യുഎഇയിൽ എവിടെനിന്നും പോകാൻ അനുവദിക്കില്ലെന്ന് എമിറേറ്റ്സ് ഏതാനും ദിവസം മുൻപ് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അറിയിച്ചിരുന്നു. യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവരെ ഈ നിബന്ധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽനിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് രണ്ടുവരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് മറ്റൊരു എമിറാത്തി വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് അറിയിച്ചിരുന്നു. യുഎഇ അതോറിറ്റിയുടെ തീരുമാനം അനുസരിച്ച് തീയതി വീണ്ടും നീട്ടാൻ സാധ്യതയുണ്ടെന്നും വിമാന കമ്പനി ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽനിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ മുതല്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് യുഎഇ വിലക്കിയിരിക്കുകയാണ്. ജോലി ആവശ്യങ്ങള്‍ക്കായി തിരികെ എത്തേണ്ട നിരവധി പേരാണ് പ്രസ്തുത രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. കൂടുതല്‍ പേരും വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷമാണ് യുഎഇയിലേക്ക് എത്തുന്നത്.
Read More: India-UAE Flight News: ഇന്ത്യ-യുഎഇ യാത്രാവിലക്ക് തുടരും