Latest News

India-UAE Flight News: ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം; ഈ നിബന്ധനകൾ പാലിക്കണം

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിനുകളിലൊന്ന് ഉപയോഗിച്ച് പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കാണ് യാത്രാ അനുമതി

flight, ie malayalam

India-UAE Flight News: ദുബായ്: ഇന്ത്യയിൽ നിന്നും യുഎഇ താമസ വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്ക് യുഎഇയിലെ ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

എംപ്ലോയ്മെന്റ് വിസ, ഷോർട്ട് സ്റ്റേ വിസ, ലോങ് ടേം വിസ, വിസിറ്റ് വിസ, റെസിഡൻസ് വിസ, പുതുതായി നൽകിയ വിസ എന്നിവ ഇവയുടെ പരിധിയിൽ വരുമെന്നും വിമാനക്കമ്പനി അറിയിച്ചു.

യാത്ര ചെയ്യാനായി എല്ലാ തരം വിസ ഉടമകളും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അല്ലെങ്കിൽ ജിഡിആർഎഫ്എയുടെ മുൻകൂർ അനുമതി സ്വന്തമാക്കേണ്ടതുണ്ടെന്ന് വിമാനക്കമ്പനി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

യാത്രചെയ്യുന്നതിനുള്ള നിബന്ധനകളെക്കുറിച്ചും എയർ ഇന്ത്യ എക്സ്പ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

Read More: യുഎഇ, ദുബൈ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

യുഎഇ റസിഡന്റ്/ടൂറിസ്റ്റ്/ഇ വിസയുള്ളവർക്ക് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് -19 വാക്സിനുകളിലൊന്ന് ഉപയോഗിച്ച് പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്കാണ് യാത്രാ അനുമതി ലഭിക്കുക.

Read More: India-UAE Flight News: വിസിറ്റ് വിസയും എൻട്രി പെർമിറ്റും ഉള്ളവർക്ക് ദുബായിലേക്ക് യാത്ര ചെയ്യാം; അപ്രൂവൽ ആവശ്യമില്ലെന്ന് എമിറേറ്റ്സ്

യാത്ര പുറപ്പെടുന്ന സ്ഥലത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം, സാധുവായ നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നീ നിബന്ധനകളും യാത്രക്കാർ പാലിക്കണം.

പരിശോധനാ സർട്ടിഫിക്കറ്റ് ഒരു ക്യുആർ കോഡ് സഹിതമുള്ളതായിരിക്കണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റ് മാത്രമായിരിക്കും സ്വീകരിക്കുക.

യാത്ര പുറപ്പെുന്ന വിമാനത്താവളത്തിൽനിന്നുള്ള റാപ്പിഡ് ആർടിപിസിആർ ടെസ്റ്റും യാത്രക്കാർ നടത്തണം. ഷാർജയിലേക്കുള്ള യാത്രക്കാർ യാത്ര തിരിക്കുന്നതിന് നാല് മണിക്കൂറിനുള്ളിലും റാസൽഖൈമയിലേക്കുള്ള യാത്രക്കാർ യാത്ര തിരിക്കുന്നതിന് ആറ് മണിക്കൂറിനുള്ളിലുമാണ് ആർടിപിസിആർ പരിശോധന നടത്തേണ്ടത്.

Also read: India-UAE Flight News: വാക്സിൻ സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് യുഎഇ സന്ദർശക വിസ നൽകാൻ ആരംഭിച്ചു

ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ ഇറങ്ങിയ ശേഷവും യാത്രക്കാർ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാവണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. റാസ്അൽഖൈമ വിമാനത്താവളം വഴി യുഎഇയിലേക്ക് യാത്ര ചെയ്യുന്ന അബദാബി/അൽഐൻ വിസ ഉടമകളല്ലാത്ത എല്ലാവർക്കും ട്രാക്കർ ഉപകരണത്തിൽ നിന്ന് ഇളവുള്ളതായും ഇന്ത്യ എക്സ്പ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: India uae flight news alert for passengers traveling to sharjah and ras al khaimah

Next Story
ദാവൂദിനൊപ്പം ദുബായില്‍ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്ന് ഋഷി കപൂര്‍dawood ibrahim, rishi kapoor, dubai
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express