scorecardresearch

India-UAE Flight News: സൗദിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇഖാമ ഉടമകൾക്കും സാധുവായ എക്സിറ്റ് റീ-എൻട്രി വിസ ഉള്ളവർക്കുമാണ് നിലവിൽ ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്ക് പ്രവേശനം ഉള്ളത്

India-UAE Flight News: സൗദിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്
ഫൊട്ടോ: എയർ ഇന്ത്യ എക്‌സ്‌പ്രസ്/ട്വിറ്റർ

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്. സോഷ്യൽ മീഡിയയിലൂടെയാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ അറിയിപ്പ്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും ദമാമിലേക്കും റിയാദിലേക്കുമുള്ള സർവീസുകളുടെ ബുക്കിങ് ആണ് ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച കൊച്ചിയിൽ നിന്നും ബുധനാഴ്ച കോഴിക്കോട് നിന്നും വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നും റിയാദിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാകും. ശനിയാഴ്ച കൊച്ചി-റിയാദ്-കണ്ണൂർ-കൊച്ചി സർവീസും ഉണ്ട്.

Also Read: India-UAE Flight News: വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയിലേക്ക് നേരിട്ട് യാത്ര ചെയ്യാം; മാര്‍ഗനിര്‍ദേശങ്ങള്‍

ദമാമിലേക്ക് ചൊവ്വാഴ്ച കൊച്ചിയിൽ നിന്നും ഞായറാഴ്ച തിരുവനന്തപുരത്തു നിന്നുമാണ് സർവീസ് ഉള്ളത്. വെള്ളിയാഴ്ച കോഴിക്കോട്-ദമാം-മംഗളൂരു-കോഴിക്കോട് സർവീസും ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

ഇഖാമ ഉടമകൾക്കും സാധുവായ എക്സിറ്റ് റീ-എൻട്രി വിസ ഉള്ളവർക്കുമാണ് നിലവിൽ ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്ക് പ്രവേശനം ഉള്ളത്. ഇവർ സൗദിയിൽ നിന്നും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരും ആയിരിക്കണം എന്ന നിബന്ധനയും ഉണ്ട്.

യാത്രക്ക് മുൻപായി ‘തവക്കൽന മൊബൈൽ അപ്ലിക്കേഷൻ’ വഴി വാക്സിൻ സർട്ടിഫിക്കറ്റും ഹെൽത്ത് പാസ്‌പോർട്ടും നൽകി സൗദിയിൽ നിന്നുമാണ് വാക്സിൻ സ്വീകരിച്ചത് എന്ന് ഉറപ്പാക്കണം. അതോടൊപ്പം ഐസിഎംആർ അംഗീകൃത ലാബിൽ നിന്നും 72 മണിക്കൂർ മുൻപ് എടുത്ത ക്യൂആർ കോഡുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. ‘മുക്കീം വെബ്‌സൈറ്റിൽ’ ഇമ്മ്യൂണൈസേഷൻ ഡാറ്റ രജിസ്റ്റർ ചെയ്യുകയും വേണം.

Also read: India-Saudi Flight News: യാത്രാവിലക്കിൽ ഇളവ്; സൗദിയിൽ നിന്ന് വാക്സിനെടുത്ത ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കും

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: India uae flight news air india express started flights to saudi arabia

Best of Express