Abu Dhabi Rules For International Travelers: വിദശത്തുനിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് യുഎഇ പൗരന്മാരും താമസക്കാരും അല്ലാത്തവരും പാലിക്കേണ്ട യാത്രാ നടപടി ക്രമങ്ങൾ അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പുതുക്കി. ആഗസ്റ്റ് 15 ഞായറാഴ്ച മുതൽ ഇവ പ്രാബല്യത്തിൽ വരും.
ഗ്രീൻ ലിസ്റ്റിൽ പെട്ട ഇടങ്ങളിൽ നിന്ന് അബുദാബിയിൽ എത്തുന്ന വാക്സിനേഷൻ ചെയ്ത യാത്രക്കാർ ക്വാറന്റൈൻ ഇല്ലാതെ പിസിആർ ടെസ്റ്റ് നടത്തണം. കൂടാതെ ആറാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം.
മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവർ എത്തിയാൽ ഉടനം ഒരു പിസിആർ ടെസ്റ്റ് നടത്തണം. ഇവർ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്തണം.
Read More: India-UAE Flight News: ദുബായിലേക്ക് യാത്ര ചെയ്യാന്‍ റസിഡന്റ്സ് വിസ നിര്‍ബന്ധമാക്കി
പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച യുഎഇ പൗരന്മാരും താമസക്കാരും സന്ദർശകരും അടക്കമുള്ളവർക്കും ഈ ചട്ടങ്ങൾ ബാധകമാണ്.
ഗ്രീൻ ലിസ്റ്റ് സ്ഥലങ്ങളിൽ നിന്ന് അബുദാബിയിലേക്ക് വരുന്ന കുത്തിവയ്പ് എടുക്കാത്ത പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവർ ക്വാറന്റൈൻ ചെയ്യാതെ തന്നെ പിസിആർ ടെസ്റ്റ് നടത്തുകയും ആറ്, ഒമ്പത് ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് നടത്തുകയും വേണം.
മറ്റ് സ്ഥലങ്ങളിൽ നിന്നുള്ളവർ അബുദാബിയിലെത്തുമ്പോൾ ടെസ്റ്റ് നടത്തണം. 10 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യണം. ഒമ്പതാം ദിവസം മറ്റൊരു PCR ടെസ്റ്റ് നടത്തണം.
Also Read: അധിക ഡോസ് വാക്സിന് നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍