scorecardresearch
Latest News

India-UAE Flight News: ദുബായിലേക്കും ഷാർജയിലേക്കും തിരിച്ചെത്തി പ്രവാസികൾ; അബുദാബിയിലേക്ക് 10ന് ശേഷം

അബുദാബി, റാസല്‍ ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കു 10 ദിവസത്തെ ക്വാറന്റൈന്‍ വേണം

India-UAE Flight News: ദുബായിലേക്കും ഷാർജയിലേക്കും തിരിച്ചെത്തി പ്രവാസികൾ; അബുദാബിയിലേക്ക് 10ന് ശേഷം
പ്രതീകാത്മക ചിത്രം

India-UAE Flight News: ദുബൈ: യാത്രാവിലക്കില്‍ യുഎഇ പ്രഖ്യാപിച്ച ഇളവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും അബുദാബിയിലേക്ക് ഓഗസ്റ്റ് 10 വരെ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്കു പ്രവേശനമില്ല. ഈ ദിവസം വരെ അബുദാബിയിലേക്കുള്ള യാത്രക്കാരെ കൊണ്ടുവരുതെന്ന നിര്‍ദേശം യുഎഇ വിമാനത്താവള അധികൃതര്‍ നല്‍കിയതായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഏറ്റവും പുതിയ യാത്രാമാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന്റെ കാരണം പറഞ്ഞിട്ടില്ല. ദുബായിലും ഷാർജയിലും ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ ഇന്നു രാവിലെ മുതൽ എത്തിത്തുടങ്ങി.

ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍നിന്നുള്ള റസിഡന്‍സ് വിസയുള്ളതും കോവിഡ് വാക്‌സിന്റെ രണ്ടു ഡോസ് യുഎഇയില്‍നിന്ന് എടുത്ത് 14 ദിവസം പൂർത്തിയായതുമായ പ്രവാസികള്‍ക്കാണ് ഇന്നു മുതല്‍ പ്രവേശനം അനുവദിക്കുന്നത്. രേഖകളുടെ അടിസ്ഥാനത്തില്‍ യാത്രയ്ക്കു മുന്‍കൂര്‍ അനുമതി ആവശ്യമുള്ളതിനാല്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് ഇളവ് പ്രാബല്യത്തില്‍ വന്ന ഇന്ന് യുഎഇയില്‍ തിരിച്ചെത്താനായത്.

ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കു 10 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അബുദാബി, റാസല്‍ ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കു 10 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമാണ്. ഈ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ നാലാത്തെയും എട്ടാമത്തെയും ദിവസം പിസിആര്‍ ടെസ്റ്റിനു വിധേയമാകണം. യാത്രക്കാരെ നിരീക്ഷിക്കുന്ന വാച്ച് അണിയുകയും വേണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രാനിര്‍ദേശങ്ങളില്‍ പറയുന്നു.

വിസ സാധുത ഉറപ്പാക്കണം

റസിഡന്‍സ് വിസയുള്ളവര്‍ അത് സാധുതയുള്ളതാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. തുടര്‍ച്ചയായി ആറു മാസത്തില്‍ കൂടുതല്‍ യുഎഇയ്ക്കു പുറത്തു കഴിയുന്ന പ്രവാസികളുടെ യുഎഇ റസിഡന്‍സി വിസ കാലാവധിയുള്ളതാണെങ്കില്‍ പോലും സ്വമേധയാ നിഷ്‌ക്രിയമാക്കപ്പെടും. ഇങ്ങനെ വിസ നിഷ്‌ക്രിയമാക്കപ്പെട്ടവര്‍ക്കു തിരിച്ചെത്താന്‍ റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടി വരും.

Also Read: India-UAE Flight News: യുഎഇ യാത്ര: വിസാ കാലാവധി കഴിഞ്ഞോയെന്ന് എങ്ങനെ പരിശോധിക്കാം?

ദുബായ് വിസയുള്ളവര്‍ക്കു പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി നമ്പറുകള്‍ ഉപയോഗിച്ച് https:// smartservices.ica.gov.ae/echannels/web/client/guest/index.html#/resancies-entry-confirmation എന്ന ലിങ്കിലൂടെ വിസ സാധുത പരിശോധിക്കാം.

മറ്റു എമിറേറ്റുകളിലെ വിസയുള്ളവര്‍ക്കു പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി നമ്പറുകള്‍ ഉപയോഗിച്ച് https:// smartservices.ica.gov.ae/echannels/web/client/default.html#/fileValidity എന്ന ലിങ്കിലൂടെയും സാധുത പരിശോധിക്കാം.

റീ എൻട്രിക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ

ദുബായ് വിസയുണ്ടായിരുന്നവര്‍ റീ എന്‍ട്രിക്ക് https:// smart.gdrfad.gov.ae/Smart_OTCServices Portal/ReturnPermitServiceForm.aspx എന്ന ലിങ്കിലാണ് അപേക്ഷ നല്‍കേണ്ടത്.

മറ്റ് എമിറേറ്റുകളിലുള്ളവര്‍ https:// smartservices.ica.gov.ae/echannels/web/client/guest/index.html#/resancies-entry-confirmation എന്ന ലിങ്കില്‍ റീ എന്‍ട്രിക്ക് അപേക്ഷിക്കണം. 

Also Read: India-UAE flight news: യുഎഇ യാത്ര: വിസാ കാലാവധി കഴിഞ്ഞവര്‍ അറിഞ്ഞിരിക്കേണ്ടത്

വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അതു പുതുക്കുക മാത്രമേ മാര്‍ഗമുള്ളൂ. തൊഴിലുടമ അല്ലെങ്കിൽ സ്‌പോണ്‍സർ പഴയ വിസ റദ്ദാക്കി പുതിയ വിസ അനുവദിക്കണം. എന്നാൽ വിദേശത്തുനിന്ന് വിസ പുതുക്കാൻ നിലവിൽ യുഎഇയിലെ വ്യവസ്ഥകൾ അനുവദിക്കുന്നില്ല. വിസാ കാലാവധി കഴിഞ്ഞ് 30 ദിവസം വരെ യുഎയില്‍ തുടരാന്‍ അവിടുത്തെ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ കാലയളവില്‍ അങ്ങോട്ട് പ്രവേശിക്കാന്‍ കഴിയില്ല.

യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് എവിടെയൊക്കെ?

ദുബായില്‍ താമസക്കാരായ പ്രവാസികള്‍ക്കു മടങ്ങാന്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി(ജിഡിആര്‍എഫ്എ)ന്റെയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)യുടെയും അനുമതി നിര്‍ബന്ധമാണ്. https: //smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx അനുമതിക്ക് അപേക്ഷിക്കേണ്ടത്.

മറ്റ് എമിറേറ്റുകളിലെ താമസക്കാരായ പ്രവാസികള്‍ക്കു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി തേടിയാല്‍ മതി. https:// smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

Also Read: India UAE Flight News: യുഎഇ യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

അനുമതി ലഭിക്കുന്നതിനു വ്യക്തിഗത വിവരങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ കാലാവധി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യുഎഇയിലെ വിലാസം, യുഎഇയിൽ വാക്‌സിനേഷന്‍ നടത്തിയതിന്റെ സർട്ടിഫിക്കറ്റ് എന്നിവ ഈ ലിങ്കുകളിൽ സമര്‍പ്പിക്കണം.

വാക്‌സിനേഷന്‍ ചെയ്യാത്ത ആര്‍ക്കൊക്കെ യാത്ര ചെയ്യാം

  • യുഎഇ പൗരന്മാരും ഉറ്റ ബന്ധുക്കളും
  • ഗോള്‍ഡന്‍, സില്‍വര്‍ വിസയുടെ ഉടമകള്‍
  • യുഎഇയിലെ ഇന്ത്യന്‍ മിഷനുകളിലെ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഭരണനിര്‍വഹണ ജീവനക്കാര്‍
  • യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍
  • വിദ്യാഭ്യാസ മേഖലയിലെ പ്രൊഫസര്‍മാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍
  • യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍
  • സാധുവായ യുഎഇ റസിഡന്റ് പെര്‍മിറ്റുകളുള്ള, കുടുംബത്തിനൊപ്പം ചേരുന്നത് സംബന്ധിച്ച മാനുഷികപരമായ കേസുകള്‍
  • യുഎഇയില്‍ വൈദ്യചികിത്സ തേടുന്നവര്‍
  • എക്‌സ്‌പോ 2020 -ന്റെ സ്‌പോണ്‍സര്‍ഷിപ്പിനു കീഴിലുള്ള പ്രദര്‍ശകരും പങ്കാളികളും

ഇവരുടെ യാത്രയ്ക്ക് ആവശ്യമുള്ളത് എന്തൊക്കെ?

  • അംഗീകൃത ലബോറട്ടറികളില്‍നിന്നുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട്. സാമ്പിള്‍ ശേഖരിച്ച് 48 മണിക്കൂറിനുള്ളിലുള്ളതാവണം. റിപ്പോര്‍ട്ടില്‍ ക്യുആര്‍ കോഡ് വേണം.
  • യാത്ര പുറപ്പെടുന്നതിനു നാല് മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ ദ്രുത പിസിആര്‍ പരിശോധന നടത്തണം
  • എത്തുന്ന വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റ്
  • മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ യുഎഇ പൗരന്മാര്‍ക്കു ബാധകമല്ല
  • യാത്രക്കാര്‍ പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം

Also Read: അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഹര്‍ജി; അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: India uae flight news abu dhabi ras al khaima quarantine rules

Best of Express