India-UAE Flight News: വിമാന സർവീസ് എപ്പോൾ പുനരാരംഭിക്കും; ഗൾഫ് യാത്രയിലെ അനിശ്ചിതത്വം തുടരുന്നു

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ഈ മാസം 15 മുതലുള്ള ടിക്കറ്റുകൾ ബുക്കിങ് വെബ്സൈറ്റുകളിൽ ലഭ്യമായിരുന്നു

india uae flight booking, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news

India-UAE Flight News: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയില്‍ നിന്ന് യു.എ.ഇലേക്കുള്ള വിമാനയാത്ര സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. എന്നാൽ ഈ മാസം 15 മുതൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള ചില വിമാനക്കമ്പനികളുടെ ടിക്കറ്റുകൾ ബുക്കിങ് വെബ്സൈറ്റുകളിൽ കഴിഞ്ഞ വാരത്തോടെ ലഭ്യമാവാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഈ ടിക്കറ്റുകൾ വ്യാപകമായി വിറ്റു പോവുകയും ചെയ്തിരുന്നു.

യുഎഇയിലെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ (ജിസിഎഎ) നിന്നാണ് യാത്രാ അനുമതി സംബന്ധിച്ച നിർദേശങ്ങൾ വിമാനക്കമ്പനിക്കൾക്ക് ലഭിക്കാറുള്ളത്. എന്നാൽ ജിസിഎഎയിൽ നിന്ന് ഇത്തരത്തിലുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിമാനക്കമ്പനികളെ അധികരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂലൈ 21 രാത്രി 11.59 വരെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരുമെന്ന് ജൂൺ 24ന് ജിസിഎഎ ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിമാനക്കമ്പനികൾ പലതും അതിന് മുൻപ് സർവീസുകൾ ആരംഭിക്കും എന്ന തരത്തിലുള്ള സൂചനകാളാണ് നൽകിയിരുന്നത്.

Read More: India-UAE Flight: കുതിച്ചുയർന്ന് ടിക്കറ്റ് വിൽപ്പന

ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ ജൂലൈ 15 വരെ നിർത്തിവയ്ക്കുന്നു എന്നായിരുന്നു ഈ മാസം ഏഴിന് എമിറാത്തി വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കും എന്ന് ഈ മാസം ആറിന് എമിറേറ്റ്സ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ 15 മുതൽ വിമാന സർവീസ് തുടങ്ങും എന്ന് പുതിയ അറിയിപ്പ് കമ്പനി പുറപ്പെടുവിക്കുകയായിരുന്നു. ജൂലൈ ഏഴിന് സർവീസുകൾ പുനരാരംഭിക്കുമെന്ന് ജൂൺ അവസാനം കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അറിയിപ്പിൽ രണ്ട് തവണയായി മാറ്റം വരുത്തുകയായിരുന്നു.

അതേസമയം ജിസിഎഎ നോട്ടീസിൽ അറിയിച്ചതിന് സമാനമായി ഈ മാസം 21 മുതൽ സർവീസ് പുനരാരംഭിക്കും എന്നായിരുന്നു മറ്റൊരു എമിറാത്തി വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവെയ്സ് അറിയിച്ചത്. ജൂൺ അവസാന വാരമായിരുന്നു ഈ അറിയിപ്പ്.

Also Read: Qatar Visa News: ഫാമിലി, ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നത് ഖത്തര്‍ പുനരാരംഭിക്കുന്നു; വിശദാംശങ്ങള്‍

എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബായ്, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ ടിക്കറ്റുകളാണ് ജൂലൈ ആദ്യ വാരം മുതൽ ബുക്കിങ് വെബ്സൈറ്റുകളിൽ ലഭ്യമായിരുന്നത്. കൊച്ചി, കോഴിക്കോട്, മംഗലാപുരം അടക്കമുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾ ഇത്തരത്തിൽ ലഭ്യമായിരുന്നു.

ജൂലൈ 16 മുതലുള്ള ടിക്കറ്റുകളാണ് ഇത്തരത്തിൽ ലഭ്യമായിരുന്നത്. പല വിമാനങ്ങളിലും എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ പെട്ടെന്ന് വിറ്റു പോയിരുന്നു. ഫസ്റ്റ്, ബിസിനസ് ക്ലാസുകളിലെ ടിക്കറ്റുകള്‍ നിരക്ക് കൂടുതലുമാണ്.

നിലവിൽ യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, യുഎഇ ഗോൾഡ് വിസ ഉടമകൾ എന്നിവർക്ക് മാത്രമാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാ അനുമതി ഉള്ളത്. അതേസമയം കൂടുതൽ വിഭാഗം യാത്രക്കാർക്ക് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് അനുമതി ലഭിക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞതായി വിസ്താര എയർലൈൻസ് വക്താവിനെ അധികരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ജിസിഎഎയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും വിമാനക്കമ്പനി ഉദ്യോഗസ്ഥരെ അധികരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ആദ്യം വിലക്കേർപ്പെടുത്തിയത്.പിന്നീട് അത് മെയ് 14 വരെ നീട്ടി. നിലവിൽ മൂന്ന് മാസത്തോളമായി വിലക്ക് തുടരുന്നു.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പുറമെ 14 ദിവസത്തിനിടെ ഇന്ത്യയിലൂടെ യാത്ര ചെയ്തവർക്കും യുഎഇയിൽ പ്രവേശിക്കാൻ വിലക്കുണ്ട്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: India uae flight booking emirates etihad air india kochi dubai trivandrum sharjah calicut abu dhabi travel

Next Story
India-UAE Flight: ആർടിപിസിആർ നടത്താൻ സജ്ജമായി കേരളത്തിലെ നാല് വിമാനത്താവളങ്ങളുംIndia-UAE flights, Dubai flights, UAE flight bookings, Covid-19 second wave, kerala rt-pcr, India travel restrictions, India news, Indian express, India to UAE Flight News, Emirates, India UAE Flight, Emirate Flights, UAE Flights, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news
The moderation of comments is automated and not cleared manually by malayalam.indianexpress.com