scorecardresearch

India-UAE Flight News: ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനടിക്കറ്റുകളുടെ ബുക്കിങ് പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ

India-UAE Flight News:: എമിറേറ്റ്സ്, വിസ്താര, സ്പൈസ് ജെറ്റ് അടക്കമുള്ള കമ്പനികളുടെ വെബ്സൈറ്റുകളിൽ ടിക്കറ്റ് ബുക്കിങ്ങ് ഓപ്പൺ ചെയ്തിട്ടുണ്ട്

India-UAE Flight News:: എമിറേറ്റ്സ്, വിസ്താര, സ്പൈസ് ജെറ്റ് അടക്കമുള്ള കമ്പനികളുടെ വെബ്സൈറ്റുകളിൽ ടിക്കറ്റ് ബുക്കിങ്ങ് ഓപ്പൺ ചെയ്തിട്ടുണ്ട്

author-image
WebDesk
New Update
DUBAI| UAE travel guidelines passport,|People with one name on passport UAE| UAE news

വിമാനത്താവളങ്ങളില്‍ തിരക്കൊഴിവാക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍

India-UAE Flight Booking: ഇന്ത്യയിലെ ഏതാനും നഗരങ്ങളിൽ നിന്ന് ദുബായിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചതായി വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ കാണിച്ച് ഗള്‍ഫ് മാധ്യമങ്ങളായ ഖലീജ് ടൈംസ്‌, ഗള്‍ഫ്‌ ന്യൂസ് എന്നിവ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ജൂലൈ 15 മുതൽ ചില ഇന്ത്യൻ നഗരങ്ങളിൽനിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകളുടെ ബുക്കിങ് ഈ വെബ്സൈറ്റുകളിൽ ആരംഭിച്ചിട്ടുള്ളതയാണ് റിപ്പോര്‍ട്ട്‌.

Advertisment

എമിറേറ്റ്സ്, വിസ്താര, സ്പൈസ് ജെറ്റ് അടക്കമുള്ള കമ്പനികളുടെ വെബ്സൈറ്റുകളിൽ ടിക്കറ്റ് ബുക്കിങ്ങ് ഓപ്പൺ ചെയ്തിട്ടുണ്ട്. കോഴിക്കോട്, മംഗലൂരു, മുംബൈ അടക്കമുള്ള നഗരങ്ങളിൽ നിന്നുള്ള സർവീസുകൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാണെന്നാണ് ഈ വെബ്സൈറ്റുകളിൽ പറയുന്നത്.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അനിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തിയ യുഎഇ നടപടിയിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ തൽസ്ഥിതി തുടരുമെന്നാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചതെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

Read Here: India-UAE Flight: കുതിച്ചുയര്‍ന്നു ടിക്കറ്റ് വില്‍പ്പന

യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ 24 ഓളം രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറുകൾ രൂപീകരിച്ചിരുന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു എയർ ബബിൾ ഉടമ്പടി പ്രകാരം, പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങൾക്ക് അവരുടെ പ്രദേശങ്ങൾക്കിടയിൽ സർവീസ് നടത്താൻ കഴിയും.

Advertisment

സ്പൈസ് ജെറ്റ് വെബ്സൈറ്റിൽ കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾ ലഭ്യമായതായി റിപ്പോർട്ടുകളിൽ പറയുന്നു. കോഴിക്കോട്ട് നിന്നുള്ള ഈ മാസം 16 മുതലുള്ള ടിക്കറ്റുകളും മംഗലാപുരത്തുനിന്നുള്ള 17 മുതലുള്ള ടിക്കറ്റുകളുമാണ് സ്പൈസ് ജെറ്റ് വെബ്സൈറ്റിൽ ലഭ്യമായത്.

വിസ്താരയുടെ വെബ്സൈറ്റിൽ മുംബൈ- ദുബായ് വിമാന ടിക്കറ്റുകൾ ലഭ്യമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ജൂലൈ 15, 16 തീയതികളിൽ കുറച്ച് സീറ്റുകൾ മാത്രമാണ് ഇനി ഈ റൂട്ടിൽ ലഭ്യമാണെന്നാണ് വിസ്താരയുടെ ബുക്കിങ് വെബ്സൈറ്റിലുള്ളത്. ഇൻഡിഗോ എയർലൈൻസും മുംബൈ-ദുബായ് റൂട്ടിൽ ബുക്കിങ് ആരംഭിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

India-UAE Flight News: ഇന്ത്യ-യുഎഇ യാത്രാവിലക്ക് തുടരും

എമിറേറ്റ്സ് വെബ്സൈറ്റിൽ എക്കണോമി ക്ലാസ് ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നതായി കാണിക്കുന്നു. എന്നാൽ 16 മുതൽ മറ്റു ക്ലാസുകളിലെ ടിക്കറ്റുകൾ ലഭ്യമാവുമെന്ന് വെബ്സൈറ്റിൽ പറയുന്നു. ജൂലൈ 27 മുതൽ ടിക്കറ്റുകൾ ലഭ്യമാവുമെന്ന് ഫ്ലൈ ദുബായ് വെബ്സൈറ്റിലുള്ളതായാണ് യുഎഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജൂലൈ 15 ലെ എമിറേറ്റ്സ് ബിസിനസ് ക്ലാസിന്റെ ടിക്കറ്റ് നിരക്ക് 105,852 രൂപയാണ്. വിസ്താരയുടെ ബിസിനസ് ക്ലാസിന് രാത്രി ഒമ്പതിനുള്ള വിമാനത്തിൽ 45,141 രൂപയും രാത്രി 7.30 നുള്ള വിമാനത്തിൽ 79,648 രൂപയുമാണ് നിരക്ക്. എമിറേറ്റ്സിലും വിസ്താരയിലും എക്കണോമിയിൽ ടിക്കറ്റ് നിരക്ക് യഥാക്രമം 58,507 രൂപയും 23,077 രൂപയുമാണ്. മേക്ക് മൈ ട്രിപ്പിലെ നിരക്ക് അനുസരിച്ച് ജൂലൈ 15ന് ലുഫ്താൻസയുടെ വിമാനത്തിന് 3.9 ലക്ഷം രൂപയോളമാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്.

ജൂലൈ 16 തീയതിയിലേക്കായി കൂടുതൽ വിമാനങ്ങൾ വെബ്സൈറ്റിൽ കാണിക്കുന്നുണ്ട്. എമിറേറ്റ്സ് (39,238 രൂപ), ഇൻഡിഗോ (15,607, 23,587, 19,399 രൂപ), വിസ്താര (10,902, 16,992, 19,269 രൂപ), എയർ ഇന്ത്യ എക്സ്പ്രസ് (14,804 രൂപ), ഫ്ലൈദുബായ് (23,404 രൂപ), സ്‌പൈസ് ജെറ്റ് (46,918 രൂപ), ഖത്തർ എയർവേയ്‌സ് (65,369 രൂപ), ലുഫ്താൻസ (3,89,690 രൂപ) എന്നിങ്ങനെയാണ് ജൂലൈ 16ലെ നിരക്കുകൾ കാണിക്കുന്നത്.

ജൂലൈ 15 ന് മുംബൈയിൽ നിന്ന് വിസ്താര എയർലൈനിന് 21,776 രൂപയും 20,507 രൂപയുമാണ് വില. കണക്ഷൻ ഫ്ലൈറ്റിന് 21,767 രൂപയും ജൂലൈ 16 ന് നേരിട്ടുള്ള ഫ്ലൈറ്റിന് 23,402 രൂപയുമാണ് ഇൻഡിഗോ എയർലൈൻസിന്റെ മുംബൈയിൽ നിന്നുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക്.

Read Here: India-UAE Flight News: അടച്ചിട്ടിട്ടും തിരക്കൊഴിയാതെ ഇന്ത്യ ഗൾഫ് വിമാന റൂട്ട്

അതേ സമയം ബലിപെരുന്നാളിന് ശേഷം ഇന്ത്യയിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങളിൽ യുഎഇ ഇളവ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ മാസം 20, 21 തീയതികളിലായാണ് ബലിപെരുന്നാൾ. ഈ മാസം 21 വരെയാവും യാത്രാ വിലക്ക് നിളുകയെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്.

ബക്രീദിന് ശേഷം യാത്രാ നിയന്ത്രണങ്ങളിൽ കുറേക്കൂടി ഇളവ് വരുത്തുന്ന സമീപനമാണ് യുഎഇ സ്വീകരിക്കുയെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന് മടങ്ങി എത്താനുള്ള അനുമതി യുഎഇ നൽകിയിട്ടുണ്ട്. യുഎഇ ആരോഗ്യ അതോറിട്ടിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്നും 73 ആരോഗ്യ പ്രവർത്തകർ യു എ ഇയിലെത്തിയിരുന്നു. രണ്ട് പ്രത്യേക സംഘങ്ങളായാണ് ഇവരെ യുഎഇയിൽ എത്തിച്ചത്.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ആദ്യം വിലക്കേർപ്പെടുത്തിയത്.പിന്നീട് അത് മെയ് 14 വരെ നീട്ടി. നിലവിൽ മൂന്ന് മാസത്തോളമായി വിലക്ക് തുടരുന്നു.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പുറമെ 14 ദിവസത്തിനിടെ ഇന്ത്യയിലൂടെ യാത്ര ചെയ്തവർക്കും യുഎഇയിൽ പ്രവേശിക്കാൻ വിലക്കുണ്ട്.

Read Here: Flight bookings from India to Dubai open, first flight on July 15

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: