IndIndia-Saudi Flight News: കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ യാത്രക്കാർക്ക് സൗദി പ്രഖ്യാപിച്ച യാത്രാ വിലക്കിൽ ഇളവ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് ഭാഗികമായി പ്രവേശനം അനുവദിക്കാൻ സൗദി തീരുമാനിച്ചു.
സൗദിയിൽ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സൗദിയിലെ ഇന്ത്യൻ എംബസി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
“സൗദി അറേബ്യയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഇന്ത്യയിലേക്ക് പോയ ഇന്ത്യൻ പൗരന്മാർക്ക് മൂന്നാമതൊരും രാജ്യത്തെ ക്വാറന്റൈനിന്റെ ആവശ്യമില്ലാതെ നേരിട്ട് രാജ്യത്തേക്ക് മടങ്ങാൻ കഴിയുമെന്ന് സൗദി അധികൃതർ അറിയിച്ചു,” എന്ന് എംബസി ട്വീറ്റ് ചെയ്തു.
ഇതുവരെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ നേരിട്ട് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പകരം മറ്റൊരു രാജ്യത്ത് ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.