scorecardresearch
Latest News

India-Oman Flight News: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് അനിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തി ഒമാൻ

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം

Oman, India, Flight News

ദുബായ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭാഗമായി ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്കു നിര്‍ത്തിവച്ചതായി ഒമാന്‍ ഭരണകൂടമറിയിച്ചു.

“ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം,” ഒമാന്‍ സുല്‍ത്താനേറ്റിന്റെ ഒദ്യോഗിക ട്വീറ്ററിലൂടെയാണ് അറിയിപ്പ്.

യു.കെ, ടുനീഷ്യ, ലെബനന്‍, ഇറാന്‍, ഇറാഖ്, ലിബിയ, സിംഗപൂര്‍, ഇന്‍ഡോനേഷ്യ, ഫിലിപ്പിയന്‍സ്, എത്തിയോപ്പിയ, സുഡാന്‍, ടന്‍സാനിയ, ദക്ഷിണാഫ്രിക്ക, സിയേറ ലിയോണി, നൈജീരിയ, ഗുനിയ, കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍ എന്നിവയാണ് ഒമാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള മറ്റ് രാജ്യങ്ങള്‍.

ഇതില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏപ്രില്‍ 24 മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ബുധാനാഴ്ച ഒമാനില്‍ 1,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2.8 ലക്ഷം കവിഞ്ഞു. 3,356 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്.

Also Read: India-UAE Flight News: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ജൂലൈ 15 വരെ നിർത്തിവച്ചതായി എമിറേറ്റ്സ്

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: India oman flight news covid 19 travel ban