ദുബായ്: ഇന്ത്യയുള്‍പ്പടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ പിസിആര്‍ പരിശോധന മാനദണ്ഡങ്ങള്‍ പുതുക്കി. നേരത്തെ ദുബായിലേക്ക് പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പായിരുന്നു കോവിഡ് പരിശോധന നടത്തേണ്ടത്. എന്നാല്‍ ഇനിമുതല്‍ ആറ് മണിക്കൂര്‍ മുന്‍പ് പരിശോധന നടത്താവുന്നതാണ്.
Also Read: India-UAE Flight News: യാത്രാവിലക്ക് നീക്കി; കുവൈത്തിലേക്ക് ഇനി നേരിട്ട് യാത്ര ചെയ്യാം
ആറ് മണിക്കൂര്‍ മുന്‍പ് എടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളു. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.
കോവിഡ് വൈറസിന്റെ ആര്‍എഎയ്ക്കുള്ള ന്യൂക്ലിക്ക് ആസിഡ് കണ്ടെത്തുന്നതിനായിട്ടുള്ള മോളിക്കുലാര്‍ ഡയഗ്നോസ്റ്റിക് അടിസ്ഥാനമാക്കിയുള്ള പിസിആര്‍ പരിശോധനയാണ് നടത്തേണ്ടത്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ലൈനുകള്‍ ഉറപ്പു വരുത്തണം. യാത്രക്കാര്‍ മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകാതെ ശ്രദ്ധിക്കണം.
Also Read: India-UAE Flight News: ഇന്ത്യയില്‍ നിന്ന് യുഎഇലേക്ക് നേരിട്ട് യാത്ര ചെയ്യാം; യോഗ്യതാ മാനദണ്ഡങ്ങള്‍