ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുളള വിലക്ക് കേന്ദ്ര സർക്കാർ നീട്ടിയിരുന്നു. ഓഗസ്റ്റ് 31 അർധരാത്രിവരെയാണ് നീട്ടിയത്. ജൂലൈ 31ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
ഏത് ഫ്ലൈറ്റുകൾ അനുവദനീയമാണ്?
- വിദേശ ചരക്കു വിമാനങ്ങൾക്ക് സർവീസ് നടത്താം
- യുഎഇ, യുഎസ്, യുകെ, കെനിയ, നേപ്പാൾ, ഭൂട്ടാൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ 24 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബബിൾ കരാറുകൾ ഉണ്ട്
നേരത്തെ കോവിഡ് രണ്ടാം തരംഗ സമയത്ത് 65 ശതമാനം ആൾക്കാരുമായി സർവീസ് നടത്താൻ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി കൊടുത്തിരുന്നു. ഇപ്പോഴിത് 100 ശതമാനമാക്കിയിട്ടുണ്ട്.
യാത്രാ വിലക്ക് നിലനില്‍ക്കുന്നെങ്കിലും ഇന്ത്യ-യുഎഇ വിമാന റൂട്ടാണ് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയത്. ജൂണിലേക്കാള്‍ ഇരട്ടിയിലധികം യാത്രക്കാരാണ് ജൂലൈ മാസത്തിലുണ്ടായത്. 9.55 ലക്ഷം പേരാണ് പ്രസ്തുത വിമാന റൂട്ട് വഴി സഞ്ചരിച്ചിട്ടുള്ളത്. ഓഫിഷ്യല്‍ എയര്‍ലൈന്‍ ഗയിഡിന്റെ കണക്കുകള്‍ പ്രകാരമാണിത്.
Read More: India UAE Flight News: യുഎഇ യാത്രാവിലക്ക് ഇളവ്: എമിറേറ്റ്സും എത്തിഹാദും ടിക്കറ്റ് ബുക്കിങ് തുടങ്ങി
യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി പേരാണ് ഇപ്പോള്‍ തിരികെ പോകാനാതെ കുടുങ്ങിക്കിടക്കുന്നത്. യുഎഇയിലേക്കുള്ള യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
Read More: India-UAE Flight News: അടച്ചിട്ടിട്ടും തിരക്കൊഴിയാതെ ഇന്ത്യ ഗൾഫ് വിമാന റൂട്ട്