ഐഎംസിസി കുവൈത്ത് കമ്മിറ്റി വാർഷികം ജൂലൈ ഏഴിന്

ചടങ്ങിൽ കേരള പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ അജിത് കുമാറിനെ ആദരിക്കും

imcc, kuwait

കുവൈത്ത് സിറ്റി: ഐഎൻഎല്ലിന്റെ പോഷക ഘടകമായ ഐഎംസിസി കുവൈത്ത് കമ്മിറ്റിയുടെ 24-ാം വാർഷികം ജൂലൈ 7 നു വിവിധ പരിപാടികളോട് കൂടി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള സർക്കാരിന്റെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ എ.പി.അബ്ദുൽ വഹാബിന് സ്വീകരണം നൽകും.

ആദ്യമായാണ് എ.പി.അബ്ദുൽ വഹാബ് കുവൈത്തിൽ എത്തുന്നത്. കൂടാതെ വൈകുന്നേരം ആറു മണി മുതൽ നടക്കുന്ന ബദർ അൽ സമ സംഗീതനിശയിൽ ഗായകരായ ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നർ നവാസ് കാസർഗോഡ്, കൈരളി പട്ടുറുമാൽ ഫൈനലിസ്റ് നസീബ, ഹനീഫ് ബംബ്രാണി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മിമിക്രി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. ചടങ്ങിൽ കേരള പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ അജിത് കുമാറിനെ ആദരിക്കും. സേട്ടു സാഹിബ് അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനാവും പരിപാടിയിൽ നടക്കും.

വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പ്രവർത്തക സംഗമം ഉച്ചക്ക് 1 മണിക്ക് നടക്കും. കുട്ടികൾക്കായുള്ള കളറിങ് മത്സരവും, സ്ത്രീകൾക്കായി മൈലാഞ്ചി മത്സരവും ഉണ്ടാവും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 50247644, 66882499 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Imcc kuwait committee annual celeberation

Next Story
ഖുര്‍ആന്‍ വിജ്ഞാന മല്‍സരം: വിജയികളെ പ്രഖ്യാപിച്ചുquran, contest winners
The moderation of comments is automated and not cleared manually by malayalam.indianexpress.com