കുവൈത്ത് സിറ്റി: ഇന്ത്യൻ നാഷണൽ ലീഗിന്റെ ഗൾഫിലെ പോഷകഘടകമായ ഐഎംസിസി ജിസിസി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കുവൈത്തിൽ നിന്നുള്ള സത്താർ കുന്നിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഖാൻ പാറയിൽ (യുഎഇ) ആണ് ജനറൽ കൺവീനർ. സൗദി അറേബ്യയിൽനിന്നുള്ള ശാഹുൽ ഹമീദ് മംഗലാപുരം ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ടി.എസ്.ഗഫൂർ ഹാജി (യുഎഇ), അബ്ദുൽ അസീസ് പൊന്നാനി (ഒമാൻ) എന്നിവർ വൈസ്​ ചെയർമാന്മാരും പുളിക്കൽ മൊയ്തീൻ കുട്ടി (ബഹ്റൈൻ), ജറഫീഖ് അഴിയൂർ (ഖത്തർ) എന്നിവർ ജോയിന്റ് കൺവീനർമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞാവുട്ടി ഖാദർ, ഷൗക്കത്തു പൂച്ചക്കാട്, താഹിർ കോമ്മോത്ത് (യുഎഇ), ഹനീഫ് അറബി, കെ.പി.അബൂബക്കർ (സൗദി), ശരീഫ് താമരശ്ശേരി (കുവൈത്ത്), ഹാരിസ് വടകര (ഒമാൻ), ഇല്യാസ് മട്ടന്നൂർ, സുബൈർ ചെറുമോത് (ഖത്തർ), ജലീൽ ഹാജി (ബഹ്‌റൈൻ) എന്നിവർ പ്രവർത്തക സമിതി അംഗങ്ങളാണ്.

ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കാസീം ഇരിക്കൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജിസിസിയിലെ ആറു രാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന സംഘടന കഴിഞ്ഞ വർഷം മുതലാണ് ഒരു കുടക്കീഴിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. രണ്ടു വർഷമാണ് കമ്മിറ്റിയുടെ പ്രവർത്തന കലാവധി. ഇന്ത്യയിലെ ഫാസിസ്റ്റ് ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും നിലവിൽ സംഘടന നടത്തിവരുന്ന ജീവകാരുണ്യ, സാംസ്​കാരിക, കലാകായിക മേഖലകളിൽ വിവിധ പേരുകളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഏകമുഖം നൽകാനും, പ്രവർത്തകർക്കായി സുരക്ഷാ പദ്ധതികൾ നടപ്പിലാക്കാനും മുൻഗണന നൽകുമെന്നും സംഘടനാ പ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകാനുമായിരിക്കും പുതിയ കമ്മിറ്റിയുടെ ശ്രമമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജിസിസി കമ്മിറ്റി ഭാരവാഹികളെ ഐഎൻഎൽ സംസ്​ഥാന പ്രസിഡന്റ് എസ്​.എ.പുതിയവളപ്പിൽ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. എ.പി.അബ്ദുൽ വഹാബ് എന്നിവർ അഭിനന്ദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ