കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി സർക്കാർ. സർക്കാർ ഏജൻസികളുടെ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാൽ രാജ്യത്ത് നിന്നും നാടുകടത്തുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പള്ളികൾ കേന്ദ്രീകരിച്ചു സർക്കാർ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയതായി മത കാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഉത്തരവെന്ന് പ്രാദേശിക പത്രം അൽ ഷാഹിദ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ അനധികൃത പണപ്പിരിവുകൾ വഴി പണം ശേഖരിക്കുകയും അത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുന്നതിനെതിരെ കടുത്ത നടപടികളാണ് കുവൈത്ത് സർക്കാർ സ്വീകരിച്ചു വരുന്നത്. ഇത്തരം കേസുകളിൽ അകപ്പെടുന്ന സ്വദേശികൾക്കെതിരെയും ഇതേ നടപടികളാണ് സർക്കാർ കൈകൊണ്ടു വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ