റിയാദ് : സൗദി തലസ്ഥാനമായ റിയാദിൽ മരപ്പണിശാലയ്ക്ക് തീപിടിച്ച് 10 പേർ മരിച്ചു. ഇന്ന് പുലർച്ചയോടെയാണ് വൻ ദുരന്തം ഉണ്ടായത്. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ട് , ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. റിയാദിലെ ശിഫ സനയ്യ ബദർ ഡിസ്റ്റിക്കിലെ മരപ്പണിശാലക്കാണ് ഇന്ന് പുലർച്ചെ 4 മണിയോടെ തീപിടിച്ചത്.

ഫോൺ സന്ദേശത്തെ തുടർന്ന് നിമിഷങ്ങൾക്കകം അഗ്നിശമന സേന അപകടസ്ഥലത്തെത്തി. മറ്റ് സുരക്ഷ വകുപ്പുകളും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അടിയന്തിര ചികിത്സ നൽകുന്നതിനായി റെഡ് ക്രെസന്റും സേവനത്തിനായി പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെ വലിയ സംഘം തന്നെ സംഭസ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇന്ത്യക്കാരും ബംഗ്ളാദേശികളുമാണ് കമ്പനിയിലെ ജീവനക്കാരിൽ കൂടുതലായുള്ളത് എന്ന് പരിസരവാസികൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ