അധ്യാപികമാരായ വീട്ടമ്മമാരില്‍ വലിയ വിഭാഗത്തിനും യോഗ്യതയില്ലെന്ന് എല്‍എംആര്‍എ

അധ്യാപികയെ നിയമിക്കുന്നതിനു മുമ്പ് സ്‌കൂളുകള്‍ എല്‍എംആര്‍എയെ സമീപിക്കുകയാണെങ്കില്‍ തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം നിഷ്‌കര്‍ഷിച്ച യോഗ്യത അവര്‍ക്കുണ്ടോ എന്നു പരിശോധിക്കും.

മനാമ: ബഹ്‌റൈന്‍ വിദ്യാലയങ്ങളില്‍ അധ്യാപികമാരായി ജോലി ചെയ്യുന്ന വീട്ടമ്മമാരില്‍ വലിയൊരു വിഭാഗത്തിനും ആവശ്യമായ യോഗ്യതകള്‍ ഇല്ലെന്നു ആക്ഷേപം. വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ച മാനദണ്ഡ പ്രകാരം ഇവരുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കപ്പെടുന്നില്ലെന്ന് എല്‍എംആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ അല്‍ അബ്‌സി പറഞ്ഞു.

ബഹ്‌റൈനില്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഭര്‍ത്താവിന്റെ ആശ്രിത വിസയില്‍ എത്തുന്ന വീട്ടമ്മമാര്‍ അധ്യാപികമാരായി ജോലി ചെയ്യുകയാണ്. അധ്യാപികയെ നിയമിക്കുന്നതിനു മുമ്പ് സ്‌കൂളുകള്‍ എല്‍എംആര്‍എയെ സമീപിക്കുകയാണെങ്കില്‍ തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം നിഷ്‌കര്‍ഷിച്ച യോഗ്യത അവര്‍ക്കുണ്ടോ എന്നു പരിശോധിക്കും.

മതിയായ യോഗ്യതയില്ലാത്ത അധ്യാപകര്‍ ഇത്തരം വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീട്ടമ്മമാരായെത്തി മതിയായ യോഗ്യതയില്ലാതെ അധ്യാപക ജോലി ചെയ്യുന്ന ഇവര്‍ക്ക് അധ്യാപകര്‍ക്കു ലഭിക്കേണ്ട യഥാര്‍ഥ വേതനവും ലഭിക്കുന്നില്ല.

നഴ്‌സുമാരെയും ഡോക്ടര്‍മാരേയും നിയമിക്കുന്ന കാര്യത്തില്‍ ആശുപത്രികള്‍ നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റിയുടെ സേവനം ഉപയോഗിച്ചാണു നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. സ്‌കൂള്‍ നേരിടുന്ന ഈ പ്രശ്‌നത്തിനു പരിഹാരം കാണുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും സ്‌കൂളുകളും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Housewife become school teachers without qualification

Next Story
ഫ്‌ളെക്‌സിബിൾ വര്‍ക്‌ പെര്‍മിറ്റ് ഏപ്രില്‍ മുതല്‍; തൊഴിലാളിക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാം
The moderation of comments is automated and not cleared manually by malayalam.indianexpress.com