അബൂദബി: ഫെബ്രുവരി 5 വ്യാഴാഴ്ച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവ് പ്രമാണിച്ച് അബൂദബിയില്‍ വന്‍ തയ്യാറെടുപ്പ്. സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ 1,40,000ത്തില്‍ അധികം പേര്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പാസ് ലഭിച്ചവര്‍ക്ക് അവധി ലഭിക്കും. ഫെബ്രുവരി 3ന് യുഎഇയിലെത്തുന്ന മാര്‍പാപ്പ അബൂദാബി കിരീടാവകാശിയായ എച്ച്എച്ച് ഷൈഖ് മുഹമ്മദ് ബിന്‍ സായെദുമായി കൂടിക്കാഴ്ച്ച നടത്തും. ഇതിന് ശേഷം വ്യത്യസ്ഥ മതവിഭാഗങ്ങളുടെ നേതാക്കളെ അദ്ദേഹം കാണും.

ചൊവ്വാഴ്ച്ച സെന്റ് ജോസഫ് കത്രീഡല്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം സയെദ് സ്പോര്‍ട്സ് സിറ്റിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുക. കുര്‍ബാനയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സൗജന്യ യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ