കുവൈറ്റ് സിറ്റി: കുവൈത്തിൽ വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുകയടക്കാനുള്ള സൗകര്യം വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാക്കുമെന്നു റിപ്പോര്‍ട്ട്. ഇപ്പോള്‍ ഈ സംവിധാനം കുവൈത്തിലെ സ്വകാര്യ കമ്പനി വഴി നേരിട്ട് ചെന്ന് അടക്കുന്ന രീതിയാണ് നിലവിലുള്ളത്.

ഓണ്‍ലൈന്‍ സംവിധാനം വഴി ഇഷുറന്‍സ് തുക സ്വീകരിക്കലും തല്‍ക്കാലം സ്വകാര്യ കമ്പനികള്‍ വഴിയായിരിക്കും നടപ്പിലാക്കുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രവാസികള്‍ക്കായുള്ള പ്രത്യേക ഇന്‍ഷുറന്‍സ്‌ ഹോസ്പിറ്റല്‍ സംവിധാനം നിലവില്‍ വന്ന് കഴിഞ്ഞാല്‍ ഈ സംവിധാനവും ഇല്ലാതാകും.

എംബസിക്ക് 10ന് അവധി
മനാമ: ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിക്ക് 10ന് ബുധനാഴ്ച അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു.

ഇന്ത്യന്‍ ക്ലബില്‍ അനന്യ അശോകിന്റെ സംഗീത കച്ചേരി
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ് ‘സമര്‍പ്പണം’ എന്ന പേരില്‍ കര്‍ണാടിക് സംഗീത കച്ചേരി സംഘടിപ്പിക്കുന്നു. 13ന് വൈകിട്ട് ആറര മുതല്‍ ക്ലബിലെ സന്‍സ്‌കാര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. കര്‍ണാടിക് സംഗീത് കച്ചേരിക്ക് അനന്യ അശോക് നേതൃത്വം നല്‍കും. ഷാജിത് ശങ്കര്‍ മൃദംഗത്തിലും ജയകുമാര്‍ വയിലിനിലും അകമ്പടിയേകും. പ്രവേശനം സൗജന്യം. ആദ്യം എത്തുന്നവര്‍ക്ക് ക്ലബ് പരിസരത്ത് പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 39132131, 36433552.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ