ജിദ്ദ: 2018 ലെ ഹജ് സീസണിൽ വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ബലി മൃഗങ്ങൾ രോഗമുക്തമാണെന്ന് ഉറപ്പ് വരുത്തുന്നതിന് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ മക്ക പ്രവിശ്യാ മേധാവി ഡോ. ഉമർ അൽ ഫകീഹ് അറിയിച്ചു.

ഈ കാലയളവിൽ  11,40,000 ആടുകളെയാണ് വിവിധ രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്യുന്നത്. ജിദ്ദ തുറമുഖം വഴി ഇറക്കുമതി ചെയ്യുന്ന കാലികളെ രോഗമുക്തമെന്ന് പരിശോധിക്കുന്നതിനായി മതിയായ വെറ്റിനറി ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്.

ഉറവിടം അന്വേഷിച്ചും രോഗമുക്തമാണെന്ന് ഉറപ്പ് വരുത്തിയുമല്ലാതെ ആട് മാടുകളെ മക്കയിൽ പ്രവേശിക്കുന്നത് തടയാൻ പ്രവേശന കവാടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദഗ്‌ധർ ഇവിടെ 24 മണിക്കൂറും സേവന സന്നദ്ധരായി ഉണ്ടാവും.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ മക്ക ശാഖയ്ക്ക് കീഴിൽ ഈ ഹജ് സീസണിൽ 131 വെറ്റിനറി ഡോക്ടർമാരും, അസിസ്റ്റന്റുമാരും, മറ്റ് മന്ത്രാലയ ജീവനക്കാരുമാണ് പ്രവർത്തിക്കുക.

വാർത്ത: നാസർ കാരക്കുന്ന്

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ