മദീന: മലേഷ്യയിൽ നിന്നുള്ള ഹജ്​ തീർത്ഥാടകർക്കായി​ സൗദി അറേബ്യയുടെ ‘മക്ക റോഡ്​’ പദ്ധതി രണ്ടാംവർഷവും പ്രാബല്യത്തിൽ. ക്വലാംലംപൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ ഈ പദ്ധതിയുടെ കീഴിൽ മദീനയിൽ എത്തി. പദ്ധതി പ്രകാരം സൗദിയിൽ നടക്കേണ്ട ഇമിഗ്രേഷൻ നടപടികളും മറ്റ്​ അവശ്യ പരിശോധനകളും മലേഷ്യയിൽ തന്നെ പൂർത്തിയാക്കിയാണ്​ തീർത്ഥാടകർ വിമാനം കയറുക. വിവിധ സൗദി വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ്​ ഇത്​ നടപ്പാക്കുന്നത്​.

തീർത്ഥാടകരുടെ ആരോഗ്യപരിശോധനയും മറ്റും ക്വ​ലാലംപൂർ വിമാനത്താവളത്തിൽ തന്നെ ഇലക്​ട്രോണിക്​ സംവിധാനം വഴി പൂർത്തിയാക്കും. വാക്​സിനേഷ​​ന്റെയും മറ്റു രേഖകൾ ഇലക്​ട്രോണിക്​ സംവിധാനം വഴി ഉറപ്പുവരുത്താനും കഴിയും. തുടർച്ചയായി രണ്ടാം വർഷവും പദ്ധതി വിജയിപ്പിക്കാൻ സഹകരിച്ച വകുപ്പുകൾക്കും ഇരുസർക്കാരുകൾക്കും സൗദി ഹജ് മന്ത്രി മുഹമ്മദ്​ സാലിഹ്​ ബിൻ താഹിർ നന്ദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook