ജിദ്ദ: ഈ വര്‍ഷത്തെ ഹജ് കര്‍മ്മത്തിനുള്ള ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം ചൊവ്വാഴ്ച രാവിലെയെത്തി. ബെംഗളൂരുവിൽനിന്നുളള എയര്‍ ഇന്തൃ വിമാനത്തില്‍ എത്തിയ ഹാജിമാര്‍ക്ക് വന്‍ സ്വീകരണമാണ് ജിദ്ദ വിമാനത്താവളത്തില്‍ നല്‍കിയത്.
ഇന്ത്യൻ അംബാസിഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ്, ഹജജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം തുടങ്ങിയവരും മലയാളി സാമൂഹ്യ പ്രവര്‍ത്തകരും ഹാജിമാരെ സ്വീകരിക്കാന്‍ ജിദ്ദ ഹജ് ടെര്‍മിനലിലെത്തിയിരുന്നു. ഏഴ് വിമാനങ്ങളില്‍ 1800 ഹാജിമാരാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ഹാജിമരുടെ ആദ്യസംഘം ഓഗസ്റ്റ് 13ന് ജിദ്ദയിലെത്തും.