റിയാദ്: സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർ നിയമം ലംഘിച്ച് ഹജ്ജിനെത്തുന്നത് പിടിക്കപ്പെട്ടാൽ പിഴയും ജയിൽ ശിക്ഷയും നൽകി നാട് കടത്തുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമ ലംഘനം പിടിക്കപ്പെട്ടാൽ ഉടൻ നടപടി എടുക്കുന്നതിന് പ്രത്യേക കോടതി തന്നെ സ്ഥാപിച്ചിട്ടുണ്ട്. പതിനായിരം സൗദി റിയാൽ പിഴയും ജയിൽ വാസവും പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ പെടുത്തി തിരിച്ചയക്കും.

നിയമ ലംഘകരുമായി പോകുന്ന വാഹന ഉടമകൾ വിദേശികളാണെങ്കിൽ അവരും പിഴ അടച്ചു രാജ്യം വിടേണ്ടി വരും. ഇത്തരക്കാരുടെ വാഹനം കണ്ടുകെട്ടാനും കമ്മിറ്റി ശുപാർശ ചെയ്യുന്നു. പഴുതുകളടച്ച സുരക്ഷയാണ് ചെക്ക് പോസ്റ്റുകളിൽ ഒരുക്കിയിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഹജ്ജിന് ഔദ്യോഗിക അംഗീകാര രേഖ കൈയ്യിൽ കരുതണമെന്ന് പാസ്പോർട്ട് വിഭാഗം ആവശ്യപ്പെട്ടു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook