റിയാദ്: ഹഫർ അൽ ബാത്തിനിലെ പ്രമുഖ ഫുട്ബോൾ ടീം ആയ ഹഫർ സ്‌റ്റോംമ്സ് എഫ്സിയുടെ പുതിയ ജഴ്‌സി റിയാദിൽ ലാന്റേൺ എഫ്സിയും ആം ആദ്മി പാർട്ടിയും സംയുക്തമായി നടത്തിയ ഫുട്ബോൾ ടൂർണമെന്റിന് മുന്പായി അസ്‌കാൻ ഗ്രൗണ്ടിൽ റിഫ രക്ഷാധികാരി കമ്മു ചെമ്മാടും, റിഫ ജോയിന്റ് സെക്രട്ടറി സൈഫുദീൻ കരുളായിയും ചേർന്ന് ഹഫർ സ്‌റ്റോംമ്സ് ക്യാപ്റ്റൻ ഫസലുവിന് നൽകി പ്രകാശനം ചെയ്തു.

ഹഫർ സ്‌റ്റോംമ്സ് ടീം മാനേജർ വിപിൻ ദാസ്, ലാന്റേൺ ടീം മാനേജർ നാസർ മൂച്ചിക്കാടൻ, അസ്‌ലം എന്നിവർ പങ്കെടുത്തു. ഹഫർ സ്‌റ്റോംമ്സ് കോ ഓർഡിനേറ്റർ ഹാരിഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹഫർസ്‌റ്റോംമ്സ് ക്ലബ് എക്സിക്യൂട്ടിവ് മെമ്പർ ജോസ് കുര്യൻ, ജോജി, റിയൽ കേരള മാനേജർ അലി ചെമ്മാട്, ഹഫർസ്‌റ്റോംമ്സ് വൈസ് ക്യാപ്റ്റൻ ഫിറോസ് എന്നിവർ ആശംസ നേർന്നു. ഹഫർ സ്‌റ്റോംമ്സ് വൈസ് പ്രസിഡന്റ് ദിലീപ് സ്വാഗതവും ടീം മാനേജർ സുബിൻ പോൾ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ