Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ഭിന്നത മാറുന്നു; ഖത്തറിന് മേലുള്ള ഉപരോധം അവസാനിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ

കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ ചർച്ചകളുടെയും ശ്രമങ്ങളുടെയും ഫലമായാണ് ഇപ്പോൾ പ്രശ്ന പരിഹാരത്തിലെത്തിയിരിക്കുന്നത്

ദോഹ: മൂന്ന് വർഷത്തിന് മുകളിലായി ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി അവസാനിപ്പിക്കാൻ രാജ്യങ്ങൾ. സൗദിയുടെ നേതൃത്വത്തിൽ ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനിപ്പിക്കുകയാണ് മറ്റ് രാജ്യങ്ങളും. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നതടക്കം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്.

കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ ചർച്ചകളുടെയും ശ്രമങ്ങളുടെയും ഫലമായാണ് ഇപ്പോൾ പ്രശ്ന പരിഹാരത്തിലെത്തിയിരിക്കുന്നത്. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈത്തിനു നന്ദി പറയുന്നതായും ഖത്തർ അറിയിച്ചു. ഈ ശ്രമങ്ങൾക്കു പിന്തുണ നൽകിയ യുഎസിനെയും ഖത്തർ അഭിനന്ദിച്ചു.

അതേസമയം, ഉപരോധം നീക്കിയെന്നും അതിർത്തികൾ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഇരു വിഭാഗങ്ങളിൽ നിന്നും ഇതുവരെ വന്നിട്ടില്ല. ആദ്യ ഘട്ടത്തിൽ യാത്രാവിലക്ക് നീക്കുമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.

ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ജിസിസി രാജ്യങ്ങൾക്കിടയിലെ ഭിന്നത മൂര്‍ച്ഛിച്ചത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Gulf nation to solve qatar crisis removing blockade

Next Story
ഫൈസര്‍ കോവിഡ് വാക്സിന് അനുമതി നൽകി ബഹ്‌റൈനും; രണ്ടാമത്തെ രാജ്യംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, uae coronavirus vaccine drive, യുഎഇ കൊറോണ വൈറസ് വാക്‌സിന്‍ വിതരണം, dubai coronavirus vaccine drive, ദുബായ് കൊറോണ വൈറസ് വാക്‌സിന്‍ വിതരണം, pfizer covid vaccine drive dubai, ഫൈസർ വാക്സിൻ വിതരണം ദുബായ്, saudi arabia coronavirus vaccine, സൗദി അറേബ്യ കൊറോണ വൈറസ് വാക്‌സിന്‍, saudi arabia covid-19 vaccine, , സൗദി അറേബ്യ കോവിഡ്-19 വാക്‌സിന്‍, uae coronavirus vaccine, യുഎഇ കൊറോണ വൈറസ് വാക്‌സിന്‍, uae covid-19 vaccine, യുഎഇ കോവിഡ്-19 വാക്‌സിന്‍, bahrain coronavirus vaccine, ബഹ്റൈന്‍ കൊറോണ വൈറസ് വാക്‌സിന്‍, covid-19 bahrain vaccine,  ബഹ്റൈന്‍ കോവിഡ്-19 വാക്‌സിന്‍, oman coronavirus vaccine, ഒമാൻ കൊറോണ വൈറസ് വാക്‌സിന്‍, covid-19 oman vaccine,  ഒമാൻ കോവിഡ്-19 വാക്‌സിന്‍, kuwait coronavirus vaccine, കുവൈത്ത്  കൊറോണ വൈറസ് വാക്‌സിന്‍, covid-19 kuwait vaccine,  കുവൈത്ത്  കോവിഡ്-19 വാക്‌സിന്‍, കുവൈത്ത്, qatar coronavirus vaccine, ,ഖത്തർ കൊറോണ വൈറസ് വാക്‌സിന്‍, covid-19 qatar  covid-19 vaccine, ഖത്തർ കോവിഡ്-19 വാക്‌സിന്‍, sinopharm coronavirus vaccine, സിനോഫാം കൊറോണ വൈറസ് വാക്‌സിന്‍, sinopharm covid-19 vaccine, സിനോഫാം കോവിഡ്-19 വാക്‌സിന്‍, sinopharm china, സിനോഫാം ചൈന, sinopharm chinese vaccine, സിനോഫാം ചൈനീസ് വാക്‌സിന്‍, pfizer coronavirus vaccine, ഫൈസർ കൊറോണ വൈറസ് വാക്‌സിന്‍, pfizer covid-19 vaccine, ഫൈസർ കോവിഡ്-19 വാക്‌സിന്‍,  coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, gulf news, ഗള്‍ഫ് വാര്‍ത്തകള്‍, uae news, യുഎഇ വാര്‍ത്തകള്‍, dubai news, ദുബായ് വാര്‍ത്തകള്‍, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com