ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ മുൻ ഭാരവാഹികളായ ദേശാഭിമാനി റിപോർട്ടർ ശിവൻപിള്ള ചേപ്പാടിനും, ജീവൻ ടി.വി റിപോർടർ ബഷീർ തൊട്ടിയനും മീഡിയ ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പി.കെ സിറാജ്, പി.പി ഹാഷിം, മൂസക്കുട്ടി വെട്ടിക്കാട്ടിരി, അബ്ദുറഹ്മാൻ വണ്ടൂർ, സി.കെ ഷാക്കിർ, ഷെരീഫ് സാഗർ, കബീർ കൊണ്ടോട്ടി, ജലീൽ കണ്ണമംഗലം, കെ.ടി.എ മുനീർ, നാസർ കാരക്കുന്ന്, പി. ശംസുദ്ദീൻ, നാസർ കരുളായി, കെ.ടി മുസ്തഫ, ഹനീഫ ഇയ്യമടക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ദമ്മാമിലേക്ക് ജോലി മാറിപ്പോകുന്ന വർത്തമാനം റിപ്പോർട്ടർ നിയാസ് തൊടികപ്പുലത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ് പി. എം. മായിൻകുട്ടി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ സ്വാഗതവും ട്രഷറർ സുൽഫീക്കർ ഒതായി നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ