റിയാദ്: ശനിയാഴ്ച അസ്തമയത്തിന് ശേഷം ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ ജനങ്ങളോട് അഭ്യർഥിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ളവർ മാസപ്പിറവി നിരീക്ഷിക്കാനായി രൂപവത്കരിച്ച സമിതിയിൽ ചേരണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

നഗ്ന നേത്രം കൊണ്ടോ ദൂരദർശിനിയുടെ സഹായത്താലോ ശവ്വാൽ മാസപ്പിറവി ദർശിക്കുന്നവർ തൊട്ടടുത്ത കോടതിയിലെത്തി അവരുടെ സാക്ഷ്യം ബോധിപ്പിക്കണം. റമസാൻ 29 ന് മാസപ്പിറവി കണ്ടാൽ ജൂൺ 25 ന് ഞായറാഴ്ച ചെറിയ പെരുന്നാളായിരിക്കും. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ റമസാൻ 30 ദിവസവും പൂർത്തീകരിച്ച് ജൂൺ 26 ന് തിങ്കളാഴ്ച പെരുന്നാളാകും. അതേസമയം ഞായറാഴ്ച പെരുന്നാളാകാൻ സാധ്യതയുള്ളതായി അറബ് ഗോളശാസ്ത്രജ്ഞർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ