മനാമ: ഗള്‍ഫ് സത്യധാര പുറത്തിറക്കിയ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ സ്‌പെഷല്‍ പതിപ്പിന്റെ ബഹ്‌റൈന്‍ തല പ്രകാശനം മനാമയില്‍ നടന്നു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, എൻ.ടി.കെ.അബ്ദുല്‍ കരീമിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

സെക്രട്ടറി ഖാസിം റഹ് മാനി പടിഞ്ഞാറത്തറ പുസ്തക പരിചയം നടത്തി സംസാരിച്ചു. വരിക്കാരും വിവിധ ഏരിയാ കമ്മറ്റികളും അവരവരുടെ കോപ്പികള്‍ ഉടനെ കൈപ്പറ്റണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 33832786.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ