റിയാദ്: സൗദി അറേബ്യയിലെ 1841സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അച്ചടക്ക നടപടി സ്വീകരിച്ചതായി സിവിൽ സർവീസ് മന്ത്രാലയം അറിയിച്ചു. ഇതിൽ 272 പേരെ പദവിയിൽ നിന്നും പൂർണമായി നീക്കം ചെയ്തു. 1569 പേർക്കെതിരെ മറ്റ്‌ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൈക്കൂലി വിരുദ്ധ നിയമം പരിഷ്കരിക്കുന്നതിന് ഉന്നതാധികൃധർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ