ഫ്രണ്ട്സ് ഓഫ് കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

മത്സരശേഷം കുട്ടികള്‍ക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയില്‍ വിജയികളായവര്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലുലു റിയാദ് അവന്യൂ മാള്‍ അധികൃതര്‍ നകി

Friends of kerala drawing competion, saudi arabia

റിയാദ്: ഫ്രണ്ട്സ് ഓഫ് കേരള പ്രവാസി കൂട്ടായ്മ ഒമ്പതാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ലുലു റിയാദ് അവന്യൂ മാള്‍ മുറുബ്ബയില്‍ നടന്നു. കിഡ്സ്‌ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നടന്ന മത്സരം റിയാദ്‌ അവന്യൂ മാള്‍ ജനറല്‍ മാനേജര്‍ മുഹമ്മദ്‌ അഷറഫ്. കെ.എ, മാനേജര്‍ നൗഷാദ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. റിയാദിലെ വിവിധ സ്കൂളിലെ കുട്ടികള്‍ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തു

പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖം പ്രസംഗം നടത്തി. പ്രസിഡന്റ് അബ്ദുല്‍ സലിം അര്‍ത്തില്‍ അധ്യക്ഷത വഹിച്ചു. യോഗത്തിന് ആശംസ അര്‍പ്പിച്ചുകൊണ്ട് എന്‍ആര്‍കെ ഫോറം കണ്‍വീനര്‍ ബാലചന്ദ്രന്‍ സംസാരിച്ചു. എംബസി വെല്‍ഫെയര്‍ വിഭാഗത്തിലെ രാജേന്ദ്രന്‍, യുസഫ് എടപ്പാള്‍, ഹാജി ഹസൈനാര്‍, ഹനീഫ് അക്കാരിയ, അസിഫ് അലി അബ്ദുല്‍ മജീദ്‌ പൂലാക്കാടി, ഷുക്കൂര്‍ ആലുവ, മാള മൊഹിയുദീന്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും അന്‍സാര്‍ പള്ളുരുത്തി നന്ദിയും പറഞ്ഞു.

മത്സരശേഷം കുട്ടികള്‍ക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയില്‍ വിജയികളായവര്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലുലു റിയാദ് അവന്യൂ മാള്‍ അധികൃതര്‍ നകി. ലുലു മാള്‍ അസിസ്റ്റന്റ് മാനേജര്‍ ലാലു വര്‍ക്കി പ്രോഗ്രാം നിയന്ത്രിച്ചു. ചിത്രരചനാ മത്സരങ്ങളില്‍ വിജയികളായവരുടെ പ്രഖ്യാപനവും സമ്മാനദാനവും ഏപ്രില്‍ പതിനാലിന് എക്സിറ്റ് 18 ലുള്ള നോഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികസമ്മേളനത്തില്‍ വിതരണം ചെയ്യും. പരിപാടികള്‍ക്ക് ആസാദ്, ജിനാസ്, അലികുഞ്ഞ്, ഭദ്രന്‍, അഷറഫ് എന്നിവര്‍ നേതൃത്വം കൊടുത്തു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Friends of kerala drawing competition

Next Story
കേളി കുടുംബവേദി റൗദ യുണിറ്റ് രൂപീകരിച്ചുkeli,saudi arabia
The moderation of comments is automated and not cleared manually by malayalam.indianexpress.com