Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

സ്നേഹവും മൈത്രിയും വിളിച്ചോതി ഫ്രണ്ട്സ് ഇഫ്താര്‍ സംഗമം

പ്രസിഡന്‍റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ റമസാന്‍ സന്ദശേം നല്‍കി

iftar, bahrain

മനാമ: ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ ഈസടൗണിലെ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗ്രാന്‍റ് ഇഫ്താര്‍ സംഗമം സ്നേഹവും മൈത്രിയും ശക്തമാക്കാന്‍ ആഹ്വാനം ചെയ്തു. അല്‍ ഇസ്ലാഹ് സൊസൈറ്റി ചെയര്‍മാനും പണ്ഡിതനുമായ ശൈഖ് അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അല്‍ശൈഖ് സംഗമം ഉദ്ഘാടനം ചെയ്തു. മാനവ സമൂഹത്തെ ഒന്നായിക്കാണാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്നും മത-രാജ്യ-നിറ-ദേശ-ഭാഷാ വ്യത്യാസമില്ലാതെ മനുഷ്യന്‍ ഒന്നാണെന്ന സന്ദേശം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറയേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രഭാഷണത്തില്‍ വ്യക്തമാക്കി. ലോകത്തുള്ള സകല മനുഷ്യരും ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും ഉദ്ഭവിച്ചതാണെന്നും അവര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ യൂസുഫ് അല്‍അന്‍സാരി, മുസ്തഫ മസ്ജിദ് ഖത്തീബ് ഫുആദ് മുഹമ്മദ് ഉബൈദ്, മുന്‍ പാര്‍ലമെന്‍റംഗം ശൈഖ് മുഹമ്മദ് ഖാലിദ് ബൂഅമാര്‍, ശൈഖ് ഖാലിദ് അബ്ദുല്‍ ഖാദിര്‍, അഹ്മദ് ഹൂത്വി, നാദിര്‍ അബ്ദുല്‍ അസീസ് അലി മിര്‍സ തുടങ്ങി അറബ് പ്രമുഖരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കടെുത്ത പരിപാടിയില്‍ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ് വി സ്വാഗതമാശംസിച്ചു. പ്രസിഡന്‍റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ റമസാന്‍ സന്ദശേം നല്‍കി.

iftar, bahrain

ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍, പി.എസ്.എം.ശരീഫ്, പി.എം.ജാബിര്‍, അബ്ദുല്‍ മജീദ് തണല്‍, ഇ.കെ.സലീം, എം.എച്ച്.സിറാജ്, വി.പി ഷൗക്കത്തലി, സി. ഖാലിദ്, അബ്ദുല്‍ ഗഫൂര്‍ മൂക്കുതല, വി.എന്‍ മുര്‍ഷാദ്, യൂനുസ് സലീം, അഹ്മദ് റഫീഖ്, ഷാഹുല്‍ ഹമീദ്, എം. അബ്ബാസ്, വി.കെ അനീസ്, ഷഫീഖ് കൊപ്പം, ടി.കെ ഫാജിസ്, വി. അബ്ദുല്‍ ജലീല്‍, മുഹമ്മദ് മുസ്തഫ, മുനീര്‍, സി. എം മുഹമ്മദലി, പി.പി.ജാസിര്‍, വി.പി ഫാറുഖ്, സാജിദ് മുഹമ്മദ്, റിയാസ്, നൗമല്‍, ഗഫൂര്‍ കുമരനല്ലൂര്‍, വി. എം മുഷ്താഖ്, ഷൗക്കത്ത് അന്‍സാരി, കെ.ടി സലിം, മുഹമ്മദ് ഷമീം, സഈദ റഫീക്ക്, ജമീല ഇബ്രാഹിം, സക്കീന അബ്ബാസ്, റഷീദ സുബൈര്‍,ഷബീറ മൂസ, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഷെമിലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, എക്സിക്യൂട്ടീവ് അംഗം ജയ്ഫര്‍ മയ് ദാനി, ഒ.ഐ.സി.സി പ്രസിഡന്‍റ് ബിനു കുന്നന്താനം, കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി ജലീല്‍, സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഗഫൂര്‍ കൈപ്പമംഗലം, പി.വി സിദ്ദീഖ്, സലാം മമ്പാട്ടുമൂല, സമസ്ത ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, സിംസ് പ്രസിഡന്‍റ് ബെന്നി വര്‍ഗീസ്, സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്, ബഹ്റൈന്‍ പ്രതിഭ പ്രതിനിധി സുബൈര്‍ കണ്ണൂര്‍, കെ.എന്‍.എം ബഹ്റൈന്‍ പ്രതിനിധി ജൗഹര്‍ ഫാറൂഖി പരിപാടിയിൽ പങ്കെടുത്തു.

iftar, bahrain

പടവ് രക്ഷാധികാരി ഷംസ് കൊച്ചിന്‍, പ്രസിഡന്‍റ് നൗഷാദ് മഞ്ഞപ്ര, സെക്രട്ടറി ഷിബു പത്തനം തിട്ട, ആപ് ബഹ്റൈന്‍ സെക്രട്ടറി നിസാര്‍ കൊല്ലം, മൈത്രി പ്രസിഡന്‍റ് സിയാദ് ഏഴംകുളം, യു.പി.പി ഭാരവാഹികളായ എബ്രഹാം ജോണ്‍, അജയ് കൃഷ്ണന്‍, മുഹമ്മദലി തൃശൂര്‍, പീപ്പിള്‍സ് ഫോം പ്രതിനിധികളായ ജയ്ശീല്‍, റെജി വര്‍ഗീസ്, പാക്ട് പ്രതിനിധി ജ്യോതി മേനോന്‍, അല്‍ അന്‍സാര്‍ സെന്‍റര്‍ പ്രതിനിധി അബ്ദുല്ലത്തീഫ്, ബഹ്റൈന്‍ കേരളീയ സമാജം മുന്‍ വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, മുന്‍ പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ലാല്‍ കെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എഫ്.എം ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, മലപ്പുറം അസോസിയേഷന്‍ പ്രതിനിധികളായ മുഹമ്മദലി മലപ്പുറം, നാസര്‍ മഞ്ചേരി, ഇന്‍ഡക്സ് ബഹ്റൈന്‍ പ്രസിഡന്‍റ് റഫീഖ് അബ്ദുല്ല, സാനിപോള്‍, തണല്‍ ബഹ്റൈന്‍ പ്രതിനിധി ലത്തീഫ് ആയഞ്ചേരി, സാമുഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരായ ബഷീര്‍ അമ്പലായി, റിയാസ് അബ്ദുറഹ്മാന്‍, യു.കെ മേനാന്‍, അമ്പിളിക്കുട്ടന്‍, സേവി മാത്തുണ്ണി, രാജീവ് വെള്ളിക്കോത്ത്, സിറാജ് പള്ളിക്കര, അഡ്വ. മാധവന്‍ കല്ലത്ത്, ബാജി ഓടം വേലി, സുധി പുത്തന്‍വേലിക്കര, സേവ്യര്‍ ഇലഞ്ഞിക്കല്‍, ഫിറോസ് തിരുവത്ര, വഹീദ് മുറാദ്, തുടങ്ങി മത-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം വന്‍ ജനാവലി സംഗമത്തില്‍ പങ്കെടുത്തു. ഷാനവാസ്, യൂനുസ് സലീം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Friends iftar meet in bahrain

Next Story
ബഹ്‌റൈന്‍ ബജറ്റിന് അംഗീകാരം; 20 കോടി ദിനാര്‍ വരവും 350 കോടി ചെവലുംbahrain, parliament
The moderation of comments is automated and not cleared manually by malayalam.indianexpress.com