റിയാദ്: റമസാൻ മാസത്തിൽ സാമൂഹിക -ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ നടത്തുന്ന ഇഫ്താറുകൾ ആവശ്യക്കാരിലെത്തിക്കാൻ സംഘടനകളുടെ ഏകോപനം ആവശ്യമാണെന്ന് ഫ്രണ്ട്സ് ക്രിയേഷൻസ്. നഗരത്തിനകത്തും പുറത്തും നോമ്പ് തുറക്കുവാന്‍ കൃത്യമായ ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവരോടൊപ്പം നോമ്പ് തുറക്കുവാന്‍ റിയാദിലെ സംഘടനകള്‍ മത്സരിക്കേണ്ടതുണ്ടെന്നും വിവിധ സംഘടനകള്‍ അനേകം ഇഫ്താർ മീറ്റുകള്‍ നടത്തി പണവും സമയവും ദുര്‍വിനിയോഗം ചെയ്യുന്നതിന് പകരം സംഘടനകളുടെ പൊതുവേദിയായ എന്‍ആര്‍കെ വെല്‍ഫെയര്‍ ഫോറത്തിന്റെ കീഴില്‍ ജനകീയ ഇഫ്താർ വേദികള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഫ്രണ്ട്സ് ക്രിയേഷന്‍സ് അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദസംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

മുഖ്യരക്ഷാധികാരി അബ്ദുല്‍ അസീസ് കോഴിക്കോട് അധ്യക്ഷത വഹിച്ച പരിപാടി ബിസിനസ് പ്രമുഖനും സിറ്റിഫ്ളവര്‍ ഫ്ളീരിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അഹ്മദ് കോയ ഉദ്ഘാടനം ചെയ്തു. എംബസ്സി ഫസ്റ്റ് സെക്രട്ടറി വി.നാരായണന്‍ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ എംബസ്സി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ദില്‍ഷാദ് അഹ്മദ്, ഇന്ത്യന്‍ ബിസിനസ്സ് ഫോറം പ്രതിനിധി ഡോ. അഷ്റഫ്, മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ്, കെ.ബി.എഫ് വൈസ് ചെയര്‍മാന്‍ നാസര്‍ നാഷ്‌കോ, അസ്ഹര്‍ പുള്ളിയില്‍, പി.വി.അബ്ദുറഹ്മാന്‍, ശിഹാബ് കൊടിയത്തൂര്‍, അബൂ ഹുറൈറ, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍ ആശംസാപ്രസംഗം നടത്തി. ഫ്രണ്ട്സ് ക്രിയേഷന്‍സിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, അല്‍ മദീന, ഫ്രന്റിലി മൊബൈല്‍, ഷിഫാ അല്‍ ജസീറ, സഫ മക്ക, സഫ മക്ക ഹാര, അദ്വാ അല്‍ ശുഖാ, ബാഹര്‍ ഡിറ്റര്‍ജന്റ്, മൈ ഓണ്‍, അറാബ് കോ, എക്സിര്‍ ക്ലിനിക്ക്, ജറീര്‍ മെഡിക്കല്‍ സെന്റര്‍, ദര്‍ബാര്‍ ഫാമിലി റെസ്റ്റോറന്റ്, വിജയ് കറി പൗഡര്‍ എന്നീ സ്ഥാപനങ്ങള്‍ക്കുള്ള മെമൊന്റോ ചടങ്ങില്‍ സമ്മാനിച്ചു.

നാസര്‍ നെസ്റ്റോ, നൗഷാദ് ലുലു, സുഹൈല്‍ സിദ്ദിഖി, ഫൈസല്‍ ബിന്‍ അഹമ്മദ്, അക്ബര്‍ വേങ്ങാട്, നൗഫല്‍ പാലക്കാടന്‍, ഷിബു മാത്യൂ, മുജീബ് റഹ്മാന്‍ പി.സി, അബ്ദുല്‍ ഗഫൂര്‍ കൊയിലാണ്ടി, രാമചന്ദ്രന്‍ അറാബ്കോ, മിര്‍സാ ഷെരീഫ്, സുമന്‍, ഫഹീദ്, സക്കറിയ്യ, ജോണ്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. ലക്കി ഡ്രോ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫ്രണ്ട്സ് ക്രിയേഷന്‍സ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഏറ്റവും നല്ല സന്ദേശങ്ങള്‍ നല്‍കിയ ഫൈസല്‍ വടകര, റഫീഖ് കുപ്പനത്ത് മമ്പാട് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ കെ.ബി.എഫ് എക്സിക്യൂട്ടീവ് അംഗം സെഫിയുല്ല മാഹി കൈമാറി. നവാസ് വെള്ളിമാടുകുന്ന് സ്വാഗതവും ഉബൈദ് എടവണ്ണ നന്ദിയും പറഞ്ഞു. അര്‍ഷദ് മാച്ചേരി, ഷഫീഖ് കിനാലൂര്‍, ജലീല്‍ ആലപ്പുഴ, സൈനുല്‍ ആബിദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ