റിയാദ്: ഫ്രണ്ട്‌സ് ക്രിയേഷന്‍സ് കെഎസ്എ അംഗന സൂപ്പര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡ് 2017 പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാര്‍ഡ്. ഖമറുന്നിസ മുഹമ്മദ് കളപ്പാറ (സാമൂഹികം), ഡോ.ഹസീന ഫുവാദ് (സാംസ്‌കാരികം), റുബീന നിവാസ് (സാഹിത്യം), മഞ്ജു മണിക്കുട്ടന്‍ (ജീവകാരുണ്യം), ജുമാന വി.പി (ചിത്രകല), ഡോ. എലിസബത്ത് (ആതുരസേവനം), നിഷ ബാബു (അഭിനയം), റീന കൃഷ്ണകുമാര്‍ (നൃത്തം), ലിന്‍സി ബേബി (സംഗീതം), മൈമൂന അബ്ബാസ് (വിദ്യാഭ്യാസം), ഷിംന അബ്ദുല്‍ മജീദ് (പാചകം) എന്നിവരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓരോ വിഭാഗത്തിലും 3 പേരടങ്ങുന്ന ജഡ്ജിങ് പാനലാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയത്.

ഫെബ്രുവരി 23ന് വെളളി അസീസിയ ഗാര്‍ഡനിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 3.30ന് ആരംഭിക്കുന്ന ഫ്രണ്ട്‌സ് ക്രിയേഷന്‍സ് 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നെസ്‌റ്റോ-കേരളോത്സവം 2018 പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യും. ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ.സുഹൈല്‍ അജാസ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നോട്ടിയാല്‍, ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്‌സുറഹ്മാന്‍, ഫസ്റ്റ് സെക്രട്ടറി വി.നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. നിറപറ ഭക്ഷ്യമേള, ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവയ്ക്കു പുറമെ സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, കളറിങ്-പെന്‍സില്‍ ഡ്രോയിങ് മൽസരങ്ങള്‍, സയന്‍സ് എക്‌സ്‌പോ, ലൈവ് ഓര്‍ക്കസ്ട്ര, സ്‌കിറ്റ്, ടാലന്റ് ഷോ, ഫെയ്‌സ് പെയിന്റിങ് തുടങ്ങി വിജ്ഞാന, വിനോദ പരിപാടികളും അരങ്ങേറും.

1921 ഖിലാഫത്ത് നാടകത്തിലെ കലാകാരന്‍മാരെ ചടങ്ങില്‍ ആദരിക്കും. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെഎസ്എ അംഗന പ്രവര്‍ത്തകരായ റജീന നിയാസ്, ഷീബ രാജു ഫിലിപ് എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കും. റിയാദിലെ നാല്‍പതില്‍പരം പാചക റാണിമാര്‍ പങ്കെടുക്കുന്ന നിറപറ പാചക മൽസരത്തില്‍ ഒന്നും രണ്ടും ബമ്പര്‍ സമ്മാനങ്ങളും പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ഉപഹാരവും സമ്മാനിക്കും. റജിസ്‌ട്രേഷന് രാജ അഹദ് 0596918748, നദീറ ഷംസ് 0531038870 എന്നീ നമ്പരില്‍ ബന്ധപ്പെടണം. വാണിജ്യ പ്രദര്‍ശനം, സയന്‍സ് എക്‌സിബിഷന്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0509460972 എന്നീ നമ്പരില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

നിഷ ബാബു (അഭിനയം), റീന കൃഷ്ണകുമാര്‍ (നൃത്തം), ലിന്‍സി ബേബി (സംഗീതം), മൈമൂന അബ്ബാസ് (വിദ്യാഭ്യാസം), ഷിംന അബ്ദുല്‍ മജീദ് (പാചകം)

ഖമറുന്നിസ മുഹമ്മദ് കളപ്പാറ (സാമൂഹികം), ഡോ. ഹസീന ഫുവാദ് (സാംസ്‌കാരികം), റുബീന നിവാസ് (സാഹിത്യം), മഞ്ജു മണിക്കുട്ടന്‍ (ജീവകാരുണ്യം), ജുമാന വി.പി (ചിത്രകല), ഡോ. എലിസബത്ത് (ആതുരസേവനം), നിഷ ബാബു (അഭിനയം), റീന കൃഷ്ണകുമാര്‍ (നൃത്തം), ലിന്‍സി ബേബി (സംഗീതം), മൈമൂന അബ്ബാസ് (വിദ്യാഭ്യാസം), ഷിംന അബ്ദുല്‍ മജീദ് (പാചകം) എന്നിവരാണ് ഫ്രണ്ട്‌സ് ക്രിയേഷന്‍സ് – കെ.എസ്.എ അംഗന പ്രവര്‍ത്തകര്‍.

ഷക്കീല വഹാബ്, പത്മിനി യു. നായര്‍, സുബി സജിന്‍, ലാജ അഹമദ്, ഷീലാ രാജു എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ