ദുബായ്: യുഎഇയിൽ പൊതുമാപ്പിൽ അവിടെ നിന്നും മടങ്ങുന്ന മലയാളികളെ സർക്കാർ സൗജന്യമായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യുഎഇയിൽ ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി.

പൊതുമാപ്പിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടാനായി യുഎഇയിൽ ഒമ്പത് കേന്ദ്രങ്ങൾ തുറക്കും. നോർക്ക റൂട്ട്സ് ആയിരിക്കും പ്രവാസികളുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. സുരക്ഷിതവും സൗജന്യവുമായി പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവരെ കൊണ്ടുവരും. ആദ്യ ബാച്ചിലുളളവരെ ഓഗസ്റ്റ് മധ്യത്തോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ പ്രവാസികളിൽ 90 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണെന്നാണ് സിഡിഎസ്സിലെ എസ്.ഇരുദയരാജന്റെ പഠനം പറയുന്നത്. 2014 ലെ ഈ പഠന പ്രകാരം കേരളത്തിൽ നിന്നുളള പ്രവാസികളിൽ 23.63 ലക്ഷം പേർ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ്. ഇതിലെ 38.7 ശതമാനം പേരും യുഎഇയിലാണ്. ഇതിന് പിന്നിൽ 25.2 ശതമാനം പേരുളള സൗദി അറേബ്യയിലാണ്.

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പലകാരണങ്ങളാൽ​ മതിയായ രേഖകളില്ലാതെ കാലങ്ങളായി അവിടെ കഴിയുന്നവർക്ക് ഉൾപ്പടെ പ്രയോജനകരമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook