റിയാദ്: സൗദി അറേബ്യയിൽ താമസ രേഖയുള്ള വിദേശികളുടെ ആശ്രിതരുടെ വിരലടയാളം ഇനിയും നൽകാത്തവരുണ്ടെങ്കിൽ ഉടൻ നടപടി പൂർത്തീകരിക്കണമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം (ജാവാസാത്ത്) അറിയിച്ചു. വിരലടയാളം നൽകാത്തവർക്ക് തുടർന്ന് ജവാസത്തിന്റെ ഒരു സേവനവും നൽകില്ല. ആറ് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വിരലടയാളം ഉൾപ്പെടുന്ന വിവരങ്ങൾ നൽകുക നിർബന്ധമാണ്.

അബ്ഷിർ ഓൺലൈൻ സേവനം വഴി നാട്ടിലേക്ക് പോകുന്നതിന് റീ എൻട്രി വിസ ലഭിക്കുന്നതിനും ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നതിനും വിരലടയാളം റജിസ്റ്റർ ചെയ്യണം. സൗദി പാസ്‌പോർട്ട് വിഭാഗത്തിന്റെ വിവിധ ശാഖകളിൽ വിരലടയാളം രേഖപ്പെടുത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ