റിയാദ്: ഫോക്കസ് സൗദിയുടെ ത്രൈമാസ ക്യാംപെയിൻ ‘ലാ തുസ്രിഫു ‘(ദുർവ്യയം അരുത്) ഭാഗമായി റിയാദ് ചാപ്റ്റർ അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു ഫെബ്രവരി 16 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ എട്ടുമണി വരെ അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്കായി കളറിങ്ങും (4 മുതൽ ഏഴു വയസ്സ് വരെ ), പെൻസിൽ ഡ്രോയിങ് (8 മുതൽ 12 വയസ്സ് വരെ), പോസ്റ്റർ ഡിസൈനിങ് (പബ്ലിക്ക്), സ്ത്രീകൾക്കായി ഗാർബേജ് ടു ഗാർഡൻ എന്നീ മൽസരങ്ങൾ സംഘടിപ്പിക്കുന്നു.

കളറിങ് മൽസരത്തിന് ക്യാംപെയിൻ പ്രമേയം ആസ്‌പദമാക്കി നൽകുന്ന ചിത്രത്തിൽ കളർ പെൻസിൽ ഉപയോഗിച്ച് കളർ കൊടുക്കണം, പെൻസിൽ ഡ്രോയിങ് മൽസരത്തിന്റെ വിഷയം ക്യാംപെയിനുമായി ബന്ധപ്പെട്ടതാവും പക്ഷെ തീം മൽസരം തുടങ്ങുന്ന സമയത്ത് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. കളർ പെൻസിലും പെൻസിലും ഒക്കെ മൽസരാർത്ഥികൾ കൊണ്ട് വരണം. പോസ്റ്റർ ഡിസൈനിങ് മൽസരത്തിന് ക്യാംപെയിൻ പ്രമേയമായ ദുർവ്യയം അരുത് എന്ന വിഷയം തന്നെയാണ്. പോസ്റ്റർ മുൻ‌കൂർ ഡിസൈൻ ചെയ്തു അതിന്റെ A4 കളർ പ്രിന്റും ഒറിജിനൽ ഫയലും ഹാജരാക്കണം. സ്ത്രീകൾക്ക് നടത്തുന്ന ഗാർബേജ് ടു ഗാർഡൻ മൽസരത്തിൽ പാഴ് വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കളും മറ്റും കൊണ്ട് വരാവുന്നതാണ്, ഉണ്ടാക്കിയ വസ്തുവിന്റെ കൂടെ അതിന്റെ ചെറുവിവരണം കൂടി കൊണ്ടുവരണം. മൽസരത്തിന് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 15 വ്യാഴം രാത്രി 10 മണി വരെയാണ്.

ഫോക്കസ് സൗദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ

ഡിസംബർ മാസം ജിദ്ദയിൽ വച്ച് നാഷണൽ തലത്തിൽ ഉദ്ഘാടനം നടന്നതിന് ശേഷം സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്‍തമായ പരിപാടികൾ നടന്നു വരുന്നു. ക്യാംപെയിന്റെ അടയാളപ്പെടുത്തൽ എന്ന നിലയിൽ നാട്ടിൽ സന്നദ്ധ സംഘടനകളുമായി സഹകരിച്ചു ഫുഡ് ഫ്രീസറുകൾ സ്ഥാപിക്കാനും ഫോക്കസ് സൗദി ആലോചിക്കുന്നുണ്ട്. ക്യാംപെയിന്റെ ഭാഗമായി ഷോർട്ട് ഫിലിം മൽസരവും ഫോക്കസ് സൗദി സംഘടിപ്പിക്കുന്നുണ്ട്. ക്യാംപെയിൻ പ്രമേയമായ അമിതവ്യയമരുത് എന്ന സന്ദേശം ഉൾക്കൊളളുന്ന പത്തു മിനിറ്റിൽ കൂടാത്ത മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ഉള്ള ഷോർട്ട് ഫിലിമുകളാണ് മൽസരത്തിന് പരിഗണിക്കുക. ഫെബ്രുവരി 20 നു മുമ്പായി focussaudi@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.

ഫെബ്രവരി 16നു അൽമദീനയിൽ നടക്കുന്ന പരിപാടിക്ക് //goo.gl/forms/vY2OT8n83JmMaoW93 എന്ന ലിങ്ക് വഴിയോ 0507684179 എന്ന നമ്പറിലേക്ക് മൽസരാർത്ഥിയുടെ പേരും വയസ്സും മൊബൈൽ നമ്പറും മൽസര ഇനവും മെസ്സേജ് അയച്ചോ റജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0562457954, 0507684179 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വാർത്താ സമ്മേളനത്തിൽ ഫോക്കസ് സൗദി സിഒഒ സാജിദ് പാലത്ത്, ഫോക്കസ് സൗദി റിയാദ് ചാപ്റ്റർ സിഇഒ ഷംസീർ ചെറുവാടി, സിഒഒ ഷഫീക്ക് കൂടാളി, ഫോക്കസ് സൗദി പിആർഒ ഐ.എം.കെ.അഹമ്മദ്, റിയാദ് ചാപ്റ്റർ എച്ച് ആർ മാനേജർ ശംസുദ്ധീൻ മഅദനി, പ്രോഗ്രാം കോർഡിനേറ്റർ സാജിദ് നിലമ്പൂർ തുടങ്ങിയവർ പങ്കെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ