ജിദ്ദ: പ്രവാസലോകത്ത് 40 വർഷം പൂർത്തിയാക്കിയ ഇരുപതോളം പ്രവാസി മലയാളികളെ ഫോക്കസ് ജിദ്ദ ആദരിച്ചു. ഇമ്പാല ഗാർഡനിൽ നടന്ന “പ്രവാസം @ 40” എന്ന പേരിലുള്ള ആദരിക്കൽ ചടങ്ങ് ജിദ്ദ നാഷണൽ ഹോസ്‌പിറ്റൽ ഡയറക്ടർ വി.പി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.

വി.പി.മുഹമ്മദാലി, അബ്ദുൽ അക്ബർ വണ്ടൂർ, എഞ്ചിനീയർ അബ്ദുൽ അസീസ് തൃശൂർ, പി. അബ്ദുൽ മജീദ് മഞ്ചേരി, അബ്ദുൽ നാസർ തിരുമണ്ണൂർ, കെ.പി.അബൂബക്കർ തിരൂരങ്ങാടി, അഹമ്മദ് കുട്ടി വാഴക്കാട്, സീക്കോ ഹംസ നിലമ്പൂർ, ഖാലിദ് ഇരുമ്പുഴി, കുഞ്ഞിക്കോയ തങ്ങൾ കണ്ണൂർ, മുഹമ്മദ് ഹനീഫ കൊണ്ടോട്ടി, മുഹമ്മദ് യൂനസ് വലിയോറ, കെ.പി.ഹംസ പെരിന്തൽമണ്ണ, മൊയ്തീൻകുട്ടി മഠത്തിൽ എടപ്പാൾ, ടി.കെ.മൊയ്തീൻ മുത്തന്നൂർ, മൂസഹാജി കോട്ടക്കൽ, ഷറഫുദ്ദീൻ കായംകുളം, ശ്രുതസേനൻ കളരിക്കൽ തൃശൂർ, കെ.ടി.ഹൈദരാലി പെരിന്തൽമണ്ണ, ടി.പി.അബ്ദുൽ കരീം മോങ്ങം എന്നിവരാണ് ‘പ്രവാസം@40’ ആദരം ഏറ്റു വാങ്ങിയത്.

ബഷീർ വള്ളിക്കുന്ന് മോഡറേറ്ററായ ചടങ്ങിൽ മുസാഫിർ, അബ്ദുൽ റഹ്‌മാൻ വണ്ടൂർ, ജലീൽ കണ്ണമംഗലം, സലാഹ് കാരാടൻ, സീക്കോ ഹംസ എന്നവർ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ